ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയ നിമിഷം; പഴയകാല ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്

January 28, 2022

യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. ചലച്ചിത്രവിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയ നിമിഷത്തെക്കുറിച്ച് പറയുകയാണ്. പത്ത് വർഷങ്ങൾക്ക് മുൻപ് ഇന്നേദിവസമാണ് താരം ആദ്യമായി സിനിമ കാമറയുടെ മുന്നിലെത്തിയത്. പത്ത് വർഷത്തിനിടെ നിരവധി കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു, ഇതിനിടെ സിനിമയും താനുമടക്കം ഒരുപാട് മാറി. എന്നാൽ സിനിമയോടുള്ള തന്റെ സ്നേഹവും ആവേശവും വർധിക്കുക മാത്രമാണ് ചെയ്തത്.

പത്ത് വർഷങ്ങൾക്ക് മുൻപ് സിനിമയിൽ എത്തിയ താരം ഇന്ന് വെള്ളിത്തിരയിൽ ശക്തമായ കഥാപാത്രങ്ങളുമായി തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. ‘പ്രഭുവിന്റെ മക്കളെ’ന്ന ചിത്രമാണ് ടൊവിനോയുടെതായി ആദ്യം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിൽ നായകനായും സഹനടനായും തിളങ്ങിയ താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത് മിന്നൽ മുരളിയാണ്.

Read also: ‘രണ്ടാമതൊന്ന് ആലോചിക്കാതെ, എന്നോടൊപ്പം എല്ലാ ഭ്രാന്തൻ സാഹസങ്ങളിലും ഭാഗമാകുന്നതിന് നന്ദി’-മകൾക്കായി ടൊവിനോയുടെ ഹൃദയംതൊടുന്ന കുറിപ്പ്

ബേസിൽ ജോസഫ് സംവിധാനം നിർവഹിച്ച ചിത്രം ഇടിമിന്നൽ ഏറ്റ് അദൃശ്യശക്തി ലഭിക്കുന്ന ഒരു യുവാവിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങിയത്. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നടക്കം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ചിത്രമാണ് മിന്നൽ മുരളി. അതേസമയം നാരദൻ, വാശി തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Story highlights: Tovino thomas shares throw back picture