ജയകൃഷ്ണനായി ഉണ്ണി മുകുന്ദൻ; ശ്രദ്ധനേടി ‘മേപ്പടിയാൻ’ ടീസർ

January 18, 2022

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് മേപ്പടിയാൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരിച്ച സിനിമ നിർമിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദനാണ്. വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ സക്സസ് ടീസർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിത്രത്തിലെ നായകന്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളുടെ സൂചനകളും നൽകുന്നുണ്ട്.

അതേസമയം, ചിത്രത്തിന് വേണ്ടിയുള്ള ഉണ്ണി മുകുന്ദന്റെ മേക്ക് ഓവർ സിനിമ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ജു കുര്യൻ നായികയായി വേഷമിടുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read also: ആരും കാണാതെ വർഷങ്ങളോളം കാടിനുള്ളിൽ ഒളിഞ്ഞിരുന്ന വെള്ളച്ചാട്ടം- മനോഹരമായ കാഴ്ച കണ്ടെത്തി ഫോറസ്റ്റ് ഓഫീസർ

ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘ബ്രൂസ്‌ ലീ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന വൈശാഖ് ചിത്രം കൂടിയാണ് ‘ബ്രൂസ്‌ ലീ’. അതേസമയം മല്ലു സിംഗ് കഴിഞ്ഞ് 8 വർഷത്തിന് ശേഷം വൈശാഖ്- ഉണ്ണിമുകുന്ദൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബ്രൂസ്‌ ലീ’.

Story highlights; unni mukundan film meppadiyan Teaser