ഉണ്ണി മുകുന്ദനെ കാണാനായി ആറുവർഷമായി കാത്തിരുന്ന സുഹൃത്ത്; നൃത്തച്ചുവടുകളുമായി നടന്റെ എൻട്രി- വിഡിയോ

സിനിമയിലെത്തി പത്തുവർഷം പിന്നിടുമ്പോൾ സിനിമയിലെ മറ്റു മേഖലകളിലേക്കും വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ മുതൽ സ്വന്തം നിർമാണ കമ്പനി വരെ കരിയർ എത്തിയ സന്തോഷത്തിലാണ് നടൻ. അതേസമയം, മലയാളത്തിന് പുറമെ മറ്റുഭാഷകളിലും ഉണ്ണി മുകുന്ദൻ സജീവമാകുകയാണ്. മേപ്പടിയാൻ, പപ്പ തുടങ്ങിയ ചിത്രങ്ങൾക്ക് പുറമെ ഒരു തെലുങ്ക് ചിത്രത്തിലും ഉണ്ണി മുകുന്ദൻ വേഷമിടുകയാണ്. സിനിമാ തിരക്കുകൾക്ക് ഇടയിലും സ്റ്റാർ മാജിക് വേദിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് താരം.
ഉണ്ണി മുകുന്ദൻ വേദിയിലേക്ക് എത്തുമ്പോൾ ആറുവർഷമായി താരത്തെ കാണാൻ കാത്തിരിക്കുന്ന വിശേഷവുമായി സനുഷ സന്തോഷും സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഒരു മുറയിൽ വന്തുപാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും സനുഷയും ഒന്നിച്ച് വേഷമിട്ടിരുന്നു. ചിത്രത്തിന് ശേഷം ആറുവർഷമായി തമ്മിൽ കണ്ടിട്ടെന്നും ഉണ്ണി മുകുന്ദനെ കാണാൻ കാത്തിരിക്കുകയാണെന്നും സനുഷ വേദിയിൽ പങ്കുവയ്ക്കുന്നു. അപ്പോഴാണ് ബൈക്കിൽ സ്റ്റാർ മാജിക് വേദിയിലേക്ക് താരം എത്തുന്നത്.
Read More: ചൂളമടിച്ച് കറങ്ങിനടക്കും…; പാട്ടുവേദിയിൽ മാജിക് സംഗീതവുമായി തീർത്ഥയും ഹനൂനയും
നൃത്തചുവടുകളുമായാണ് ഉണ്ണി മുകുന്ദൻ എത്തിയത്. ഊഷ്മളമായ സ്വീകരണമാണ് വേദി താരത്തിനായി ഒരുക്കിയിരുന്നത്.അതേസമയം, മലയാളികൾക്ക് രസകരമായ ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. സിനിമ, സീരിയൽ, കോമഡി കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിൽ ഗെയിമുകളും കോമഡി സ്കിറ്റുകളുമൊക്കെയാണ് അവതരിപ്പിക്കപ്പെടാറുള്ളത്. വേദിയിലെ സ്ഥിരം കലാകാരന്മാരെ കൂടാതെ അഭിനയ ലോകത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളും സ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്താറുണ്ട്.
Story highlights- unni mukundan’s star magic entry