2022 ന്റെ ട്രെൻഡാകാൻ വെരി പെരി; അറിയാം പുതുവർഷത്തിലെ പുതുനിറത്തെക്കുറിച്ച്

January 6, 2022

വെരി പെരി… അധികമാർക്കും കേട്ട് പരിചയമുള്ള വാക്കല്ല ഇത്, എന്നാൽ ഫാഷൻ ലോകത്ത് 2022 ന്റെ ട്രെൻഡാകാൻ ഒരുങ്ങുകയാണ് വെരി പെരി. പറഞ്ഞുവരുന്നത് പാന്റോൺ കമ്പനി ഈ വർഷത്തെ നിറമായി തിരഞ്ഞെടുത്ത പുതിയ നിറത്തെക്കുറിച്ചാണ്. നീലനിറത്തിന്റെ വിശ്വസ്ഥതയും ചുവപ്പ് നിറത്തിന്റെ ഊർജ്ജവും കൂട്ടിച്ചേർത്ത് സൃഷ്ടിച്ചതാണ് ഈ പുതുനിറം.

അതേസമയം ഇതാദ്യമായാണ് നിലവിലുള്ള നിറങ്ങളുടെ കാറ്റലോഗിൽ ഉൾപ്പെടാത്ത ഒരു പുതിയ നിറത്തെ കമ്പനി പരിചയപ്പെടുത്തുന്നത്. നീലയും ചുവപ്പും കലർത്തി സൃഷ്ടിച്ചതിനാൽ പ്രകൃതിയിൽ സാധാരണയായി കണ്ടുവരുന്ന നിറങ്ങളുടെ സ്വാഭാവികത നിലനിർത്താൻ ഈ കളറിനും സാധിച്ചിട്ടുണ്ട്.

വെരി പെരി എന്ന നിറത്തെ തിരഞ്ഞെടുക്കൽ ഫാഷൻ ലോകത്തിന് പ്രചോദനമായത്, വെരി പെരി ഇക്കാലത്തെ സാങ്കേതികതയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ്. കൊറോണ മഹാമാരിയും ലോക്ക് ഡൗണും സൃഷ്ടിച്ച ആഘാതവും ഇന്റർനെറ്റിന്റെ അമിതമായ ഉപയോഗവും ഈ നിറത്തെ തിരഞ്ഞെടുക്കുന്നതിൽ സ്വാധീനിച്ച ഘടകങ്ങളാണ്. പുതിയ തലമുറയിലെ ആളുകൾക്കിടയിൽ വലിയ രീതിയിൽ പ്രചാരത്തിലുള്ള ഗെയിമുകളിലും ഈ നിറത്തിന്റെ വിവിധ രൂപങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Read also: തൃശൂർ നഗരത്തിലെ ചുക്കുകാപ്പി വിൽപ്പനക്കാരൻ, ഒരു കോടി വേദിയിൽ നിന്നും ഫ്ളവേഴ്സ് കുടുംബത്തിലേക്ക്

അതേസമയം 2021 ന്റെ നിറമായി പാന്റോൺ അവതരിപ്പിച്ചത് രണ്ട് നിറങ്ങളാണ്. അൾട്ടിമേറ്റ് ഗ്രേ ആൻഡ് ഇല്ലുമിനേറ്റിങ്, അഥവാ മഞ്ഞയും ഗ്രേയുമാണ് കഴിഞ്ഞ വർഷത്തെ നിറമായി ഫാഷൻ ലോകം തിരഞ്ഞെടുത്തിരുന്നത്.

Story highlights: very peri- colour of the year