പാചകവും പിയാനോ വായനയും ഒരേ സ്ഥലത്ത്; വൈറൽ വിഡിയോ

January 26, 2022

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന ചില ചിത്രങ്ങളും വിഡിയോകളുമൊക്കെ കാഴ്ചക്കാരിൽ കൗതുകവും ചിരിയും നിറയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു രസകരമായ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. ഒരേസമയം പാചകവും പിയാനോ വായനയും നടത്തുന്ന ഒരു യുവാവിന്റെ വിഡിയോയാണിത്. പാചകവും പിയാനോ വായനയും നടത്തുന്നത് ഒരേ സ്ഥലത്താണ് എന്നുള്ളതാണ് ഇതിലെ ഏറ്റവും കൗതുകം നിറഞ്ഞ കാര്യം. പിയാനോയുടെ മുകളിലായി ബാർബി ക്യൂ മോഡലിൽ ഇറച്ചി പാചകം ചെയ്യുകയാണ് ഈ യുവാവ്.

കാഴ്ചക്കാരിൽ മുഴുവൻ കൗതുകം നിറയ്ക്കുന്ന ദൃശ്യങ്ങളിൽ പിയാനോയുടെ ഓരോ കീയും യുവാവ് അമര്‍ത്തുന്നതിന് അനുസരിച്ച് മുകളില്‍ വെച്ചിരിക്കുന്ന ഇറച്ചി കറങ്ങിവന്ന് അത് പാകത്തിന് വെന്തുവരും. അടുപ്പ് രീതിയിൽ ഒരുക്കിയിരിക്കുന്ന പിയാനോയില്‍ 3 ചക്രങ്ങള്‍ പിടിപ്പിച്ചിട്ടുള്ളതിനാല്‍ അതിലിരുന്ന് ഗ്രിൽ കറങ്ങും. ഒപ്പം ഈ വലിയ പിയാനോയുടെ ഉള്ളില്‍ കനല്‍ ഇട്ടിട്ടുള്ളതിനാൽ ഇറച്ചി ഗ്രില്‍ ചെയ്‌തെടുക്കാനും സാധിക്കും. പിയാനോ വായിക്കുന്നതിന് അനുസരിച്ച് കനലില്‍നിന്ന് പുക വരുന്നതിനാൽ എളുപ്പത്തിൽ ഭക്ഷണം പാചകം ചെയ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

Read also: കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച വാഹനവും ഡ്രൈവറും; സോഷ്യൽ ഇടങ്ങളിൽ പ്രചരിച്ച വിഡിയോയ്ക്ക് പിന്നിൽ ഇങ്ങനെയും ചിലതുണ്ട്…

അതേസമയം വിനൈൽ 17 എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഏകദേശം 34 ലക്ഷത്തോളം ആളുകൾ ഇതിനോടകം ഈ വിഡിയോ കണ്ടുകഴിഞ്ഞു. ഈ കണ്ടുപിടുത്തത്തിന് മികച്ച അഭിപ്രായങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights:Viral video of cooking and playing the piano