പിറന്നാൾ സമ്മാനമായി പൂക്കൾ കൊണ്ടുവരുമെന്ന് മകൻ, കാത്തിരുന്ന അന്ധയായ അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ നൽകി യുവാവ്, സോഷ്യൽ ഇടങ്ങളിൽ ആഹ്ളാദം നിറച്ച വിഡിയോ

കാഴ്ചക്കാർക്ക് മുഴുവൻ അതിരില്ലാത്ത ആഹ്ളാദം സമ്മാനിക്കുകയാണ് സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോ. പിറന്നാൾ ദിനത്തിൽ മകന്റെ വരവിനായി കാത്തിരിക്കുന്ന അന്ധയായ അമ്മയ്ക്ക് ജന്മദിന സമ്മാനമായി സ്വന്തം കുഞ്ഞിനെ നൽകുന്നതും തുടർന്ന് ആ അമ്മയിൽ ഉണ്ടാകുന്ന സന്തോഷവുമാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ ഹൃദയം കവരുന്നത്.
അമ്മയ്ക്ക് മക്കളോടുള്ള സ്നേഹം അതിരില്ലാത്തതാണ്…അതിനേക്കാൾ ഒരുപിടി കൂടി കൂടുതലാണ് കൊച്ചുമക്കളോടുള്ള മുത്തച്ഛന്റേയും മുത്തശ്ശിയുടേയുമൊക്കെ സ്നേഹം. അത്തരത്തിൽ വാക്കുകൾക്കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ മുത്തശ്ശിയുടെ സന്തോഷവും സ്നേഹവും.
ഒരു ചെറിയ വീടിന് സമീപത്തതായി നിൽക്കുന്ന ഒരു അമ്മയെയാണ് വിഡിയോയിൽ കാണുന്നത്. അന്ധയായ ആ അമ്മയ്ക്ക് അരികിലേക്ക് ഒരു യുവാവ് കൈയിൽ ഒരു കുഞ്ഞുമായി വരുന്നതും, ശേഷം അവരുടെ കൈകളിലേക്ക് കുഞ്ഞിനെ നൽകുന്നതുമാണ് ദൃശ്യങ്ങളിൽ. ഉടൻ തന്നെ ആ ‘അമ്മ സന്തോഷം കൊണ്ട് കരയുന്നതും കുഞ്ഞിനെ വാരിപുണരുന്നതും കാണാം.
Read also: നദിയിൽ പ്രത്യക്ഷപ്പെട്ടത് വിപരീത ദിശയിൽ കറങ്ങുന്ന മഞ്ഞുചക്രം; വിചിത്ര പ്രതിഭാസത്തിന് പിന്നിൽ…
അതേസമയം ആ മുത്തശ്ശി ആദ്യമായാണ് പേരക്കുട്ടിയെ കാണുന്നത്. കുഞ്ഞ് ജനിച്ച വിവരം അമ്മയോട് പറയാതിരുന്ന മകൻ, ജന്മ ദിനത്തിൽ അമ്മയുടെ അരികിലേക്ക് പൂക്കളുമായി എത്തുമെന്ന് മാത്രമാണ് അറിയിച്ചിരുന്നത്. എന്നാൽ അമ്മയ്ക്ക് ജന്മദിന സമ്മാനമായി പൂക്കൾക്ക് പകരം കുഞ്ഞിനെ നൽകികൊണ്ടായിരുന്നു ആ മകൻ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
Story highlights: Visually impaired woman gets emotional on meeting grandson for first time