ജോലി ഭാരവും സ്ട്രെസും രക്തസമ്മർദ്ദത്തിന് കാരണമാകുന്നുവോ…?
രക്തസമ്മർദ്ദം കൂടിയാലും കുറഞ്ഞാലുമൊക്കെ പ്രശ്നമാണ്. രണ്ടും വേണ്ട വിധത്തിൽ തിരിച്ചറിഞ്ഞ് പരിഹരിച്ചില്ലെങ്കിൽ ചിലപ്പോൾ അപകടത്തിൽപ്പെട്ടേക്കാം. എന്നാൽ ബിപി കുറഞ്ഞതാണോ കൂടിയതാണോ എന്നുപോലും പലർക്കും മനസിലാകാറില്ല. ഇന്നത്തെ ജീവിതസാഹചര്യത്തിൽ ഒരു സാധാരണ രോഗാവസ്ഥയായി പലരിലും കണ്ടുവരുന്ന ഒന്നാണ് അമിത രക്തസമ്മർദ്ദം. ജോലി ഭാരവും കഠിനമായ സ്ട്രെസുമൊക്കെ ഇതിന് കാരണമാകും.
രക്തസമ്മർദ്ദം കൂടിയാൽ
രക്തസമ്മർദ്ദം കൂടുമ്പോൾ കഠിനമായ തളർച്ച അനുഭവപ്പെടാറുണ്ട്. രക്തസമ്മർദ്ദം കൂടുന്നുവെന്ന് തോന്നുമ്പോൾ അല്പസമയം വിശ്രമിക്കുക. അതിനുശേഷം ശ്വാസം അകത്തേക്ക് വലിച്ചുകയറ്റി പുറത്തേക്ക് വിടുന്ന രീതിയിലുള്ള ശ്വസനമുറകൾ ചെയ്യുക. തുടർച്ചയായി ഇങ്ങനെ ചെയ്യുന്നതോടെ രക്തസമ്മർദ്ദം കുറഞ്ഞ് സാധാരണ രീതിയിലേക്ക് മാറും. പക്ഷാഘാതം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ ഉള്ളവരിൽ രക്തസമ്മർദ്ദം കൂടാൻ സാധ്യതയുണ്ട്. ഇത്തരം ആളുകൾ പൊതുവെ ടെൻഷൻ ഉള്ള ജോലികൾ കഴിവതും ഒഴിവാക്കണം.
രക്തസമ്മർദ്ദം കുറയുമ്പോൾ
രക്തസമ്മർദ്ദം കൂടുന്നതുപോലെത്തന്നെ അപകടകരമാണ് രക്തസമ്മർദ്ദം കുറയുന്നതും. ഉറക്കക്കുറവ്, ക്രമമല്ലാത്ത ഭക്ഷണരീതി എന്നിവയും രക്തസമ്മർദ്ദം കുറയാൻ കാരണമാകും. ചില അലർജി രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നതും ബിപി കുറയുന്നതിന് കാരണമാകും.
മദ്യപാനം, പുകവലി എന്നിവ ബിപി കുറവുള്ളവർ പൂർണമായും ഒഴുവാക്കണം. പച്ചക്കറികൾ, പഴവർഗങ്ങൾ, മത്സ്യങ്ങൾ എന്നിവ ധാരാളമായി കഴിക്കുന്നത് ഇത്തരം രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും. കൃത്യമായ വ്യായാമവും രക്തസമ്മർദത്തെ ഇല്ലാതാക്കാൻ സഹായിക്കും.
Story highlights: ways to reduce stress and keep blood pressure down