1,350-ലധികം ഡിസ്നി കളിപ്പാട്ടങ്ങളുടെ ശേഖരണത്തിലൂടെ റെക്കോർഡ് നേടി മലയാളി യുവതി

പലതരത്തിലുള്ള ശേഖരണങ്ങളിലൂടെ ശ്രദ്ധനേടിയവരുണ്ട്. സ്റ്റാംപ്, പത്രങ്ങൾ, മാസികകൾ അങ്ങനെ നീളുന്നു ശേഖരങ്ങളുടെ പട്ടിക. ഇപ്പോഴിതാ, കളിപ്പാട്ടങ്ങളുടെ ശേഖരണത്തിലൂടെ റെക്കോർഡ് നേടിയിരിക്കുകയാണ് മലയാളിയായ യുവതി. ഡിസ്നിയുടെ കളിപ്പാട്ടങ്ങളുടെ ശേഖരണത്തിലൂടെയാണ് ദുബായ് മലയാളിയായ യുവതി റെക്കോർഡ് സ്വന്തമാക്കിയത്.
റിസ്വാന ഘോരി എന്നാണ് 33-കാരിയായ യുവതിയുടെ പേര്. കഴിഞ്ഞ 28 വർഷമായി മാതാപിതാക്കളോടൊപ്പം ദുബായിലാണ് റിസ്വാന ഘോരി താമസിക്കുന്നത്. തൃശൂർ സ്വദേശിയാണ് റിസ്വാന.
ഡിസ്നിയുടെ കളിപ്പാട്ടങ്ങൾ ശേഖരിക്കുന്നത് ചെറുപ്പം മുതലേ അച്ഛൻ വളർത്തിയെടുത്ത ഒരു ഹോബി ആയിരുന്നു റിസ്വാനയ്ക്ക്. ലോകമെമ്പാടുമുള്ള 1,350-ലധികം ഡിസ്നി കളിപ്പാട്ടങ്ങളുടെ ഒരു ശേഖമാണ് റിസ്വാനയ്ക്ക് ഇപ്പോൾ ഉള്ളത്.
ഡിസ്നിയുടെ കളിപ്പാട്ടങ്ങൾ ശേഖരിക്കുന്നത് ചെറുപ്പം മുതലേ അച്ഛൻ വളർത്തിയെടുത്ത ഒരു ഹോബി ആയിരുന്നു റിസ്വാനയ്ക്ക്. ലോകമെമ്പാടുമുള്ള 1,350-ലധികം ഡിസ്നി കളിപ്പാട്ടങ്ങളുടെ ഒരു ശേഖമാണ് റിസ്വാനയ്ക്ക് ഇപ്പോൾ ഉള്ളത്. തന്റെ കളിപ്പാട്ടങ്ങളെല്ലാം റിസ്വാന ഡിസ്‌നിലാൻഡ്‌സ്, ഡിസ്‌നിവേൾഡ്, പാർക്കുകൾ, സ്റ്റോറുകൾ, ലോകമെമ്പാടുമുള്ള കളിപ്പാട്ട കടകൾ എന്നിവയിൽ നിന്നും ശേഖരിച്ചതാണ്.ഇപ്പോൾ ഈ കളക്ഷനിലൂടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടിയിരിക്കുകയാണ് റിസ്‌വാന.
Story highlights- woman sets new record for her collection of over 1,350 Disney toys