ഇതാണോ ലോകത്തിലെ ഏറ്റവും വലിയ പൂച്ച..? ശ്രദ്ധനേടി കെഫിറിന്റെ ചിത്രങ്ങൾ

January 21, 2022

സോഷ്യൽ മീഡിയിൽ വലിയ രീതിയിൽ ശ്രദ്ധനേടുകയാണ് ഒരു പൂച്ചയുടെ ചിത്രങ്ങൾ. ഒരു പൂച്ചയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത എന്ന് ചിന്തിക്കുന്നുവെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ പൂച്ച എന്ന രീതിയിലാണ് റഷ്യയിലെ ഓസ്കോളിൽ താമസിക്കുന്ന യൂലിയ മിനിനയുടെ കെഫിർ എന്ന പൂച്ച ശ്രദ്ധിക്കപെടുന്നതും സമൂഹമാധ്യമങ്ങളിൽ അടക്കം താരമാകുന്നതും. ആദ്യകാഴ്ചയിൽ കെഫിറിനെ കണ്ടാൽ ഒരു നായ ആണെന്നേ തോന്നുകയുള്ളൂ, സൂക്ഷിച്ച് നോക്കുമ്പോൾ മാത്രമാണ് ഇതൊരു പൂച്ചയാണെന്ന് വ്യക്തമാകുകയുള്ളു.

ഏകദേശം രണ്ട് വർഷങ്ങൾക്ക് മുൻപാണ് മെയ്ൻ കൂൺ പൂച്ചക്കുട്ടിയെ യൂലിയ വാങ്ങിയത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഈ പൂച്ചക്കുട്ടിയ്ക്ക് പൂർണവളർച്ച എത്താൻ ഇനിയും വർഷങ്ങൾ ബാക്കിയുണ്ട്. നിലവിൽ ഈ പൂച്ചയുടെ നീളം എത്രയാണെന്ന് രേഖപ്പെടുത്തിയിട്ടില്ല, എന്നാൽ സാധാരണ കാണപ്പെടുന്ന പൂച്ചയേക്കാൾ വളർച്ചയുള്ള പൂച്ചയാണിത്.

Read also: പിറന്നാൾ സമ്മാനമായി പൂക്കൾ കൊണ്ടുവരുമെന്ന് മകൻ, കാത്തിരുന്ന അന്ധയായ അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ നൽകി യുവാവ്, സോഷ്യൽ ഇടങ്ങളിൽ ആഹ്‌ളാദം നിറച്ച വിഡിയോ

അതേസമയം സമൂഹമാധ്യമങ്ങളിൽ ഈ പൂച്ചയുടെ ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടതോടെ വ്യത്യസ്ത അഭിപ്രായങ്ങളുമായി നിരവധിപ്പേരാണ് എത്തുന്നത്. ഇത് ഫോട്ടോഷോപ്പ് ആണെന്നും പൂച്ചകൾക്ക് ഇത്രയധികം വലിപ്പം വയ്ക്കില്ലെന്നും പറഞ്ഞ് വരുന്നവരും ഏറെയാണ്. എന്നാൽ മെയ്ൻ കൂൺ പൂച്ചകൾ ലോകത്തിലെ ഏറ്റവും വലിയ വളർത്തുപൂച്ചകളിൽ ഒന്നാണ്. പേര് പോലെത്തന്നെ ഇവ വടക്കേ അമേരിക്കയിലെ മെയ്ൻ എന്ന സ്ഥലത്ത് കാണപ്പെടുന്ന പ്രത്യേക ഇനത്തിൽപെട്ടവയാണ്.

Story highlights: World’s biggest cat so enormous people mistake it for dog