ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയ്ക്ക് പിറന്നാൾ; 119-ാം ജന്മദിനമാഘോഷിച്ച് കെയ്ൻ
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായ കെയ്ൻ തനക 119-ാം ജന്മദിനത്തിന്റെ നിറവിലാണ്. 2022 ജനുവരി 2-ന് ആണ് കെയ്ൻ ജന്മദിനം ആഘോഷമാക്കിയത്. ഒന്നാം ലോകമഹായുദ്ധത്തിന് ഏകദേശം 11 വർഷം മുമ്പ് 1903-ൽ ജപ്പാനിൽ ജനിച്ചതാണ് കെയ്ൻ. ഇപ്പോൾ ഫുകുവോക്കയിലെ ഒരു നഴ്സിംഗ് ഹോമിൽ താമസിക്കുകയാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശി. 119-ാം വയസിലും അവർ പസിലുകൾ പരിഹരിക്കുന്നത്തിലൂടെയാണ് സന്തോഷം കണ്ടെത്തുന്നത്.
പ്രായാധിക്യം കൊണ്ട് സംസാരിക്കാൻ സാധിക്കുന്നില്ലെങ്കിലും ആംഗ്യങ്ങൾ ഉപയോഗിച്ച് ജീവനക്കാരുമായി ആശയവിനിമയം നടത്താൻ കെയ്ൻ ശ്രമിക്കാറുണ്ട്. 1922ലാണ് കെയ്ൻ ഹിഡിയോ തനകയെ വിവാഹം ചെയ്തത്. അഞ്ച് കുട്ടികളുടെ അമ്മയാണ് കെയ്ൻ. കെയ്‌ന്റെ ഭർത്താവും മൂത്ത മകനും രണ്ടാം ചൈന-ജാപ്പനീസ് യുദ്ധത്തിൽ പോരാടിയവരാണ്.
2020-ലെ കണക്കനുസരിച്ച് കെയ്ൻ തനകയ്ക്ക് അഞ്ച് പേരക്കുട്ടികളും എട്ട് കൊച്ചുമക്കളും ഉണ്ട്. ജപ്പാനിലെ മറ്റ് പ്രായമായ സ്ത്രീകളിൽ നിന്ന് വ്യത്യസ്‌തമായി, ഗണിതവും കാലിഗ്രാഫിയും പഠിക്കുന്നതിൽ തനക ഇപ്പോഴും ആവേശത്തിലാണ്.
Read Also: 2021 ൽ പാട്ട് പ്രേമികളുടെ കാതുംമനവും കവർന്ന സുന്ദരഗാനങ്ങൾ
2019-ലാണ് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി തനകയെ ആദ്യമായി അംഗീകരിച്ചു. അപ്പോൾ അവർക്ക് 116 വയസ്സായിരുന്നു. ഒരു വർഷത്തിനുശേഷം, 117, 261 ദിവസങ്ങളിൽ ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അവർ മാറി.
Story highlights- World’s oldest woman is Kane Tanaka from Japan