കാൻസർ ബാധിതനായ 6 വയസ്സുകാരന് വേണ്ടി 61 ലക്ഷം രൂപ സ്വരൂപിച്ചു; നേരിട്ടുകാണും മുൻപ് കാൻസർ ബാധിച്ച് മരണമടഞ്ഞു- നൊമ്പരമായി പത്തൊൻപതുകാരന്റെ ജീവിതം
ചുറ്റുമുള്ളവരെ സന്തോഷവാന്മാരാക്കി വയ്ക്കാൻ ശ്രമിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. മറ്റുള്ളവർക്കായി അവർ ചെയ്യുന്ന കാര്യങ്ങൾ പ്രതിഫലേച്ഛ കൂടാതെയുള്ളതാണ്. ചേർത്തുനിർത്തലുകളിലൂടെ മാതൃകയാകുന്ന ഒട്ടേറെ ആളുകൾക്കിടയിലേക്ക് ചേർക്കപ്പെടുകയാണ് റൈസ് ലാങ്ഫോർഡ് എന്ന പത്തൊൻപതുകാരന്റെ പേരും. ഒപ്പം വളരെയേറേ നൊമ്പരവും പടർത്തിയിരിക്കുകയാണ് ഈ സ്നേഹനിധിയായ ചെറുപ്പക്കാരൻ.
താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ആറ് വയസുകാരന്റെ ജീവൻ രക്ഷിക്കാൻ 61,000 പൗണ്ട് (61 ലക്ഷം രൂപ) സ്വരൂപിക്കുകയായിരുന്നു റൈസ് ലാങ്ഫോർഡ്. ജേക്കബ് ജോൺസ് എന്ന ആറുവയസുകാരനാണ് ഇങ്ങനെ ചികിത്സാ സഹായത്തിനായി റൈസ് ലാങ്ഫോർഡ് പണം കണ്ടെത്തിയത്. ഈ തുകയിലൂടെ അമേരിക്കയിൽ ന്യൂറോബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സ ലഭിക്കുകയും ഓസ്റ്റിയോസാർക്കോമയ്ക്ക് ശസ്ത്രക്രിയയും കീമോതെറാപ്പിയും നടത്തി ആറുവയസുകാരൻ ജീവിതത്തിലേക്ക് മടങ്ങി.
എന്നാൽ, ആ ആറാട്ടുവയസുകാരനെ നേരിൽ കാണും മുൻപ് റൈസ് ലാങ്ഫോർഡ് വിടപറഞ്ഞു. കാരണം, ഈ ചെറുപ്പക്കാരനും ഒരു കാൻസർ രോഗബാധിതൻ ആയിരുന്നു. കഴിവുറ്റ കായികതാരമായിരുന്ന റൈസിന് അസുഖത്തിന്റെ ആദ്യ ലക്ഷണം കാണിക്കുന്നത് സുഹൃത്തുക്കളുമായി ഓട്ടമത്സരം നടത്തിയതിനിടെ നില തെറ്റി വീണപ്പോഴാണ്. എട്ടാഴ്ചയോളം മുടന്തി നടക്കേണ്ടി വന്നു. 2020 ഒക്ടോബറിൽ വിവിധ പരിശോധനകൾക്ക് ശേഷം, റൈസിന് ഓസ്റ്റിയോസാർക്കോമ ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് കീമോതെറാപ്പിയുടെ ദുരിതപൂർണമായ നാളുകൾ.
കാൽമുട്ട് മുതൽ വലത് ഇടുപ്പ് വരെയുള്ള എല്ലാ അസ്ഥികളും നീക്കം ചെയ്യാനുള്ള ഒരു ഓപ്പറേഷനും വിധേയനായി. 2021 ആഗസ്റ്റ് വരെ റൈസിന് വീണ്ടും കീമോതെറാപ്പി നടത്തി. കാൻസർ ഭേദമായെന്ന് എല്ലാവരും കരുതി . എന്നാൽ ഒക്ടോബറിൽ, റൈസിന്റെ വലതു കാൽ വീർക്കാൻ തുടങ്ങി. സാധാരണ വലുപ്പത്തേക്കാൾ മൂന്നിരട്ടിയായി വളർന്നു. ഡിസംബറിൽ തന്റെ രോഗം മാരകമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
രോഗകിടക്കയിലാണ് ജേക്കബ് ജോൺസിന്റെ കഥ അരിഞ്ഞത്. അതോടെ ആ ആറ് വയസ്സുകാരനെയും കുടുംബത്തെയും സഹായിക്കാൻ റൈസ് തീരുമാനിച്ചു. റൈസ് തന്റെ സമ്പാദ്യമായ 1,000 പൗണ്ട് (1 ലക്ഷം രൂപ) സംഭാവന ചെയ്തു, കൂടാതെ ജേക്കബിനായി 60,000 പൗണ്ടിലധികം (60 ലക്ഷം രൂപ) സമാഹരിച്ച ഒരു ക്രൗഡ് ഫണ്ടിംഗ് പേജും സ്ഥാപിച്ചു.
ആ പേജിൽ റൈസ് എഴുതിയ വാക്കുകളും ശ്രദ്ധേയമാണ്.. “ഇപ്പോൾ എനിക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് എനിക്കറിയാം, പക്ഷേ എന്റെ അവസാന ആഗ്രഹങ്ങളിൽ ഒന്നായി ജേക്കബിനെ സഹായിക്കാനും ഈ ഭയാനകമായ രോഗത്തിനെതിരെ പോരാടാനും ആഗ്രഹിക്കുന്നു. ചികിത്സകളും ഭയാനകമായ മരുന്നുകളും എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം. നിങ്ങളുടെ ശരീരം, ഇത് നരകമാണ്, ജേക്കബിന് ഇപ്പോൾ ആറ് വയസ്സായി, ജീവിതത്തിന്റെ ഭൂരിഭാഗവും ഈ രോഗത്തോട് പോരാടുന്നു. ഇത് ഇങ്ങനെയാകരുത്! ജേക്കബിന്റെ കുടുംബം ചികിത്സയ്ക്കായി വീണ്ടും പണം സ്വരൂപിക്കാൻ നോക്കുന്നു’.
റൈസിന്റെ മരണശേഷം, അദ്ദേഹത്തിന്റെ അമ്മ കാതറിൻ ഫേസ്ബുക്കിൽ കുറിച്ചു, “എന്റെ യോദ്ധാവ്, എന്റെ നായകൻ, എന്റെ മകൻ, എന്റെ കുഞ്ഞ്, തന്റെ പോരാട്ടം അവസാനിപ്പിച്ചു.. അവന്റെ ചുറ്റുമുള്ള കുടുംബത്തോടൊപ്പം വീട്ടിൽ സമാധാനപരമായി യാത്രയായി. ഇന്നലെ വൈകുന്നേരം 7 മണിക്ക് അവൻ അവസാനമായി കണ്ണുകളടച്ചു. ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു, എന്റെ ജീവിതം ഇനി ഒരിക്കലും പഴയതുപോലെയാകില്ല, എന്റെ ഒരു ഭാഗം മരിച്ചു..’.
Read Also: ഐഎസ്എല്ലിൽ റെക്കോർഡിട്ട് സുനിൽ ഛേത്രി; 50 ഗോളുകൾ നേടുന്ന ആദ്യ താരം
“റൈസ് കാണിച്ച സ്നേഹവും അനുകമ്പയും ശക്തിയും ധൈര്യവും അവിശ്വസനീയമായിരുന്നു, അവനെ ഒരിക്കലും മറക്കാൻ കഴിയില്ല. അവന്റെ ദയ കാരണം, ഇപ്പോഴോ ഭാവിയിലോ നേരിടേണ്ടിവരുന്ന ഏത് സാഹചര്യത്തിലും ജേക്കബിന് പോരാടാനുള്ള മികച്ച അവസരമുണ്ടാകും’- ജേക്കബിൻറെ കുടുംബം റൈസിന്റെ മരണത്തിൽ പ്രതികരിച്ചതിങ്ങനെയാണ്. ഇങ്ങനെയൊക്കെയാണ് ആളുകൾ മറ്റുള്ളവരുടെ ലോകം സന്തോഷപൂർണമാക്കുന്നത്.
Story highlights- 19 year old dies of cancer after raising Rs 61 lakh for 6-year-old boy