തീപിടിച്ച കെട്ടിടത്തിൽ കുടുങ്ങി വൃദ്ധൻ; മൂന്നു സുഹൃത്തുക്കളുടെ ധീരമായ ഇടപെടൽ- ശ്രദ്ധനേടി വിഡിയോ

February 26, 2022

ദയയ്ക്കും മനുഷ്യത്വത്തിനും വിലയില്ലെന്ന് പരാതിപ്പെടുമ്പോഴും അങ്ങനെയല്ലെന്ന് തെളിയിക്കുന്ന ഒട്ടേറെ കാഴ്ചകൾ നമുക്ക് ചുറ്റുമുണ്ട്. ആളുകളോട് കൂടുതൽ അനുകമ്പ കാണിക്കുന്ന ഒട്ടേറെ ആളുകൾ നമുക്കിടയിലുണ്ട്. ഇപ്പോഴിതാ. ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഏതാനും നാളുകൾക്ക് മുൻപ് പ്രചരിച്ച കാഴ്ചയാണെങ്കിലും ഓരോ കാഴ്ചയിലും പുതുമ തോന്നുന്ന ഒന്നാണിത്. വിഡിയോയിൽ, തീപിടിച്ച കെട്ടിടത്തിൽ കുടുങ്ങിയ വൃദ്ധനെ രക്ഷിക്കാൻ മൂന്ന് യുവാക്കൾ സ്വന്തം ജീവൻ പണയപ്പെടുത്തുന്നത് കാണാം.

ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയാണിത്. ഏതാനും നാളുകൾക്ക് മുൻപ് ഫ്രാൻസിൽ നടന്ന ഒരു സംഭവത്തിന്റെ വിഡിയോയാണ് ഇത്. സുഹൃത്തുക്കളായ ഡോംബാവ് ദ്ജാംബുലത്ത്, ഔലൂബേവ് അസ്‌ല, അഹമ്മദോവ് മുഹ്‌സിൻ ജോൺ എന്നിവർ തീപിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ ഒരു വൃദ്ധനും ഭിന്നശേഷിക്കാരനുമായ ഒരാൾ കുടുങ്ങിക്കിടക്കുന്നത് കണ്ടു.

Read Also: ‘എനിക്ക് ജീവിതകാലത്തെ വിലയേറിയ ആദ്യകാല ഓർമ്മകൾ സമ്മാനിച്ച ചിത്രം’- ‘റൺ’ സിനിമയുടെ ഓർമ്മകളിൽ മീര ജാസ്മിൻ

സുഹൃത്തുക്കളായ ഇവർ പെട്ടെന്ന് തന്നെ അനുയോജ്യമായി പ്രവർത്തിച്ചു. സ്വന്തം ജീവനെക്കുറിച്ച് ആശങ്കയില്ലാതെ ബാൽക്കണിയിലേക്ക് കയറുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് അവരിൽ ഒരാൾ വൃദ്ധനെ കൈകളിൽ താങ്ങി മറ്റ് രണ്ട് പേരുടെ സഹായത്തോടെ സുരക്ഷിതമായി താഴെയിറക്കി. മനുഷ്യരാശിക്ക് ഇനിയും ഇത്തരം ധീരരും ദയയുള്ളവരുമായ ആളുകളെ ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ദിപാൻഷു കബ്ര വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Story highlights- 3 friends save elderly man stuck in a building that caught fire