55 വയസുകാരനായ ഐടിബിപി കമാൻഡന്റ് 17,500 അടി ഉയരത്തിൽ നിന്നെടുത്തത് 65 പുഷ്-അപ്പുകൾ; ലഡാക്കിൽ നിന്നൊരു കാഴ്ച

February 25, 2022

രാജ്യം കാക്കുന്ന ജവാന്മാർ എന്നും നമുക്ക് അഭിമാനമാണ്. ഓരോ ഇന്ത്യക്കാരനും ഏറ്റവുമധികം അഭിമാനിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് അവർ. അവരുടെ സഹനശക്തിയും ശാരീരിക ക്ഷമതയുമെല്ലാം അത്രത്തോളം ഊർജം പകരുന്നവയാണ്. അത് തെളിയിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ, 55 കാരനായ ഒരു കമാൻഡന്റ് ലഡാക്കിൽ 60-ലധികം പുഷ്-അപ്പുകൾ ചെയ്യുന്നത് കാണാം.

വിഡിയോയിൽ, ലഡാക്കിലെ മൈനസ് 30 ഡിഗ്രി സെൽഷ്യസ് താപനിലയിൽ രത്തൻ സിംഗ് സോണൽ എന്ന കമാൻഡന്റ് മൊത്തം 65 പുഷ്-അപ്പുകൾ ചെയ്യുന്നു. 17,500 അടി ഉയരത്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. അദ്ദേഹം പുഷ്-അപ്പുകൾ എടുക്കുമ്പോൾ മറ്റൊരു സൈനികൻ പശ്ചാത്തലത്തിൽ എണ്ണുന്നുണ്ട്. പുഷ്-അപ്പ് പൂർത്തിയാക്കിയ ശേഷം, രത്തൻ സിംഗ് സന്തോഷം പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം.

അതേസമയം, കശ്മീരിലെ മഞ്ഞുമൂടിയ പർവതങ്ങളിൽ ബി എസ് എഫ് ജവാൻമാർ ബിഹു ആഘോഷിക്കുകയും ഒരു നാടൻ പാട്ടിനൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്ന വിഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരൻ സെക്ടറിൽ കനത്ത തണുപ്പും മഞ്ഞുവീഴ്‌ചയും 24 മണിക്കൂർ ഡ്യൂട്ടിയുടെ സമ്മർദ്ദവും അവഗണിച്ചാണ് സൈനികർ ബിഹു ആഘോഷിച്ചത്.

Read Also: റെക്കോർഡ് നേട്ടത്തിൽ ചാഹൽ; എക്കാലത്തെയും മികച്ച ഇന്ത്യൻ ടി 20 വിക്കറ്റ് വേട്ടക്കാരനായി യുസ്‌വേന്ദ്ര ചാഹൽ

ആസാമീസ് സംസ്കാരത്തിന്റെ ഭാഗമാണ് ബിഹു ആഘോഷം. ജമ്മു കശ്മീരിന്റെ ഫോർവേഡ് പോസ്റ്റിൽ മഞ്ഞുവീഴ്ചയ്ക്കിടയിൽ ഇന്ത്യൻ ആർമി സൈനികർ മുട്ടോളം മഞ്ഞിൽ നിൽക്കുന്ന ചിത്രം ശ്രദ്ധനേടിയതിന് പിന്നാലെയാണ് വിഡിയോ ശ്രദ്ധേയമാകുന്നത്.

Story highlights-55-yr-old ITBP Commandant does 65 push-ups at 17,500