പ്രായം 62; അഗസ്ത്യാർകൂടം മലനിരകളിൽ സാരിയുടുത്ത് ട്രെക്കിംഗ് നടത്തി ഒരു മുത്തശ്ശി-വിഡിയോ
പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്‌നങ്ങൾ നേടിയെടുക്കാനും പുതിയ തുടക്കങ്ങൾക്കുമെല്ലാം പ്രായത്തിന്റെ ആകുലതകളിൽ പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തി കയ്യടി നേടിയവരുമുണ്ട്.അങ്ങനെയൊരു താരമാകുകയാണ് 62 വയസ്സുള്ള ഒരു മുത്തശ്ശി.
ചില ആളുകൾ അവരുടെ വാർദ്ധക്യത്തിൽ സാഹസിക വിനോദളിലാണ് ആനന്ദം കണ്ടെത്തുന്നത്. വിശ്രമിക്കേണ്ട പ്രായം എന്ന മുൻവിധിയെ ഇതിലൂടെ തകർക്കുകയാണ് അങ്ങനെയുള്ളവർ. അതുതന്നെയാണ് ഇപ്പോൾ, 62 വയസ്സുള്ള മുത്തശ്ശിയും ചെയ്തിരിക്കുന്നത്. പശ്ചിമഘട്ടത്തിലെ കൊടുമുടികളിലൊന്നായ 6,129 അടി ഉയരമുള്ള അഗസ്ത്യാർകൂടം കീഴടക്കിയിരിക്കുകയാണ് ഈ മുത്തശ്ശി.
ഫെബ്രുവരി 16 ന് മറ്റ് ട്രക്കിംഗ്കാരുടെ സഹായത്തോടെ നാഗരത്നമ്മ എന്ന മുത്തശ്ശി അഗസ്ത്യാർകൂടം കയറി. ബെംഗളൂരുവിൽ നിന്ന് മകനും സുഹൃത്തുക്കൾക്കുമൊപ്പമാണ് 62കാരി കേരളത്തിലെത്തിയത്. കഴിഞ്ഞ 40 വർഷമായി നാഗരത്‌നമ്മ തന്റെ കുടുംബ ഉത്തരവാദിത്തങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴാണ് ജീവിതത്തിലെ മറ്റു സന്തോഷങ്ങൾ കണ്ടെത്താൻ അവർ സമയം കണ്ടെത്തിയത്.
അതീവ ഉത്സാഹത്തോടും ഊർജത്തോടുമാണ് നാഗരത്നമ്മ കൊടുമുടി കീഴടക്കിയത്. ട്രെക്കിംഗ് വിഡിയോ കണ്ട എല്ലാവർക്കും ഇത് ഏറ്റവും പ്രചോദിപ്പിക്കുന്ന അനുഭവമായിരിക്കും. മാത്രമല്ല, ബാംഗ്ലൂർ സ്വദേശിനിയായ നാഗരത്നമ്മ കർണാടകയ്‌ക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നത് ഇതാദ്യമായാണ്.
തിരുവനന്തപുരത്തിനടുത്തുള്ള പർവതനിരയാണ് അഗസ്ത്യാർകൂടം. ഇവിടേക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ സ്ത്രീകൾക്ക് ട്രെക്ക് ചെയ്യാൻ അനുവാദമില്ലായിരുന്നു. 14 വയസ്സിന് താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും സുരക്ഷാ ആശങ്കകളും പ്രാദേശവാസികളുടെ എതിർപ്പും കണക്കിലെടുത്ത് വിലക്കിയിരുന്നു. എന്നാൽ 2018ൽ ഈ നിയമത്തിൽ മാറ്റം വന്നു. അഗസ്ത്യാർകൂടത്തിലേക്ക് ട്രെക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരെ തടയാൻ സാധിക്കില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിൽ നിന്നുള്ള 72 കാരിയായ ഒരു മുത്തശ്ശി പാലക്കാടുള്ള ഒരു പാർക്കിൽ സാരിയുടുത്ത് സിപ്‌ലൈൻ ചെയ്ത കാഴ്ച വൈറലായിരുന്നു.
Story highlights- 62-year-old woman from treks Agasthyarkoodam