അപ്രതീക്ഷിതമായി റോഡരികിൽ കണ്ടെത്തിയ സ്വർണ ക്യൂബ്, 87 കോടി വിലമതിക്കുന്ന സമ്മാനത്തിന് പിന്നിൽ…
അപ്രതീക്ഷിതമായി ഒരു സ്വർണ ക്യൂബ് കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് അമേരിക്കയിലെ ന്യൂയോർക്ക് സെൻട്രൽ പാർക്കിലെ സ്ഥിരം യാത്രക്കാർ. സ്ഥിരമായി തങ്ങൾ നടക്കാൻ വരാറുള്ള വഴിയിൽ പെട്ടന്നൊരു ദിവസം, കോടികൾ വിലമതിക്കുന്ന ഒരു സ്വർണ ക്യൂബ് കണ്ടെത്തിയതോടെ ഇതിന് പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് തുടങ്ങി ഇവിടുത്തെ ആളുകൾ. 87 കോടിയോളം രൂപ വിലമതിക്കുന്ന ക്യൂബിന്റെ സംരക്ഷണത്തിനായി സുരക്ഷാ ജീവനക്കാരെയും ഏർപ്പെടുത്തിയതോടെ ആകെ ആശങ്കയിലായ ജനങ്ങൾ ഇതിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായി.
യഥാർത്ഥത്തിൽ ജർമ്മൻ കലാകാരൻ നിക്ലാസ് കാസ്റ്റെല്ലോയുടെ ഒരു കലാസൃഷ്ടിയായിരുന്നു ഇത്. 24 കാരറ്റ് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഈ ക്യൂബിന്റെ ഭാരം 186 കിലോഗ്രാമാണ്. വിപണിയില്‍ ഇതിന് 87 കോടിയിലധികം രൂപ വില വരും. അതേസമയം ഒരു പരസ്യത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു സൃഷ്ടി ഇവിടെ വെച്ചത്.
Read also: ‘പൊട്ടുതൊട്ട പൗർണമി…’ പ്രണയം പങ്കുവെച്ച് കല്യാണിയും പ്രണവും, വിഡിയോ ഗാനം
ഈ സൃഷ്ടിയുടെ നിർമാണത്തിനുമുണ്ട് ഏറെ പ്രത്യേകതകൾ. കൈ കൊണ്ട് നിര്‍മ്മിച്ച പ്രത്യേക തരം ചൂളയിലാണ് ഈ സ്വർണ ക്യൂബ് ഉണ്ടാക്കിയിരിക്കുന്നത്. 1100 ഡിഗ്രി സെല്‍ഷ്യസില്‍ ചൂള ചൂടാക്കി അതിൽ സ്വർണം എടുത്ത് ഉരുക്കിയാണ് ഇത് ക്യൂബ് രൂപത്തിലേക്ക് മാറ്റിയത്. ഏകദേശം 4,500 മണിക്കൂറിലധികം എടുത്തു, ഒന്നരയടിയില്‍ കൂടുതല്‍ വലിപ്പവും ഭാരവുമുള്ള ഈ സ്വർണ ക്യൂബ് നിർമിച്ചിരിക്കുന്നത്.
Story highlights:87 crore worth gold cube