ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിൽ ഇന്ത്യയുടെ വാനമ്പാടിക്കായി തെളിഞ്ഞ ആദരാഞ്ജലി; വിഡിയോ

February 10, 2022

ഇന്ത്യയുടെ വാനമ്പാടിയായ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ ഫെബ്രുവരി 6നാണ് വിടപറഞ്ഞത്. കൊവിഡ് -19, ന്യുമോണിയ എന്നിവ സ്ഥിരീകരിച്ചതിനെ തുടർന്ന് ജനുവരി 8ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതായിരുന്നു.

ഏഴു ദശാബ്ദങ്ങൾ നീണ്ടുനിന്ന പ്രശസ്‌തമായ കരിയറിൽ, ആയിരത്തിലധികം ഹിന്ദി സിനിമകൾക്കായി മങ്കേഷ്‌കർ ഗാനങ്ങൾ ആലപിച്ചു, കൂടാതെ മുപ്പത്തിയാറിലധികം പ്രാദേശിക ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചു.ഭാരതരത്‌ന, മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടിയാണ് ലത മങ്കേഷ്‌കർ വിടപറഞ്ഞത്.

നിരവധി സംഗീത പ്രേമികൾ സോഷ്യൽ മീഡിയയിൽ അവരുടെ അനുശോചന സന്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള ആളുകളും മെലഡി രാജ്ഞിയുടെ വിയോഗത്തിൽ നൊമ്പരം പങ്കുവെച്ചു. നിരവധി അന്താരാഷ്ട്ര ഗായകരും സെലിബ്രിറ്റികളും ഗായികയുടെ വിയോഗത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. ഇപ്പോഴിതാ, ഇതിഹാസ ഗായികയ്ക്കുള്ള ആദരാഞ്ജലി ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിലെ ഡിജിറ്റൽ ബിൽബോർഡുകളിലും ഉയർന്നിരിക്കുകയാണ്. ടൈംസ് സ്‌ക്വയർ ബിൽബോർഡിൽ ലതാ മങ്കേഷ്കറുടെ ഫോട്ടോ കാണിക്കുന്ന ഒരു ചെറിയ ക്ലിപ്പ് ഷെഫ് വികാസ് ഖന്ന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. 1981-ൽ പുറത്തിറങ്ങിയ ‘സിൽസില’ എന്ന ചിത്രത്തിലെ ‘യേ കഹാൻ ആ ഗയേ ഹം’ എന്ന ഗാനം പശ്ചാത്തലത്തിൽ ഉണ്ട്.

Read Also: ആറാം തമ്പുരാനിലെ ഹിറ്റ് ഡയലോഗ് മൂന്നു ഭാവങ്ങളിൽ; രസികൻ പ്രകടനവുമായി ദുർഗ കൃഷ്ണ

ലതാ മങ്കേഷ്‌കർ 36-ലധികം ഇന്ത്യൻ ഭാഷകളിലും മറ്റ് ചില വിദേശ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് നിരവധി ആരാധകരെ അവർ നേടിയിട്ടുണ്ടെങ്കിലും, 1974 ൽ പുറത്തിറങ്ങിയ ‘നെല്ല് ’ എന്ന ചിത്രത്തിന് വേണ്ടി മാത്രമാണ് മലയാളത്തിൽ ഒരു ഗാനം പാടിയിട്ടുള്ളൂ എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്. രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘നെല്ല്’ എന്ന ചിത്രത്തിന് വേണ്ടി ലതാ മങ്കേഷ്‌കർ പാടിയതാണ് ‘കദളി ചെങ്കദളി’ എന്ന ഗാനം. 

Story highlights- A tribute to India’s nightingale at New York City’s Times Square