വിവാഹത്തിന് ഒരു ആധാർ മോഡൽ ക്ഷണക്കത്ത്, വൈറലായ ഡിസൈനിന് പിന്നിൽ

വിവാഹം വ്യത്യസ്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറക്കാർ. ചിലരൊക്കെ വിവാഹത്തിൽ ലാളിത്യം തേടിപോകുമ്പോൾ ഏറ്റവും ആർഭാഡങ്ങൾ നിറഞ്ഞതാവണം തങ്ങളുടെ വിവാഹം എന്ന് ചിന്തിക്കുന്നവരും നമുക്കിടയിൽ നിരവധിയുണ്ട്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു വിവാഹക്ഷണക്കത്താണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. ആധാർ കാർഡിന്റെ മോഡലിലാണ് ക്ഷണക്കത്ത് ഒരുക്കിയിരിക്കുന്നത്.
ഛത്തീസ്ഘട്ടിലെ ജഷ്പൂർ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥനായ ലോഹിത് സിങ് എന്ന യുവാവാണ് വ്യത്യസ്തമായ ഈ ക്ഷണക്കത്ത് ഒരുക്കിയിരിക്കുന്നത്. ആധാർ കാർഡിന്റെ രൂപത്തിൽ ക്ഷണക്കത്ത് ഒരുക്കിയതിന് പിന്നിലുമുണ്ട് ചില കാരണങ്ങൾ, തന്റെ ജോലിയോടുള്ള താത്പര്യമാണ് അദ്ദേഹത്തെ ഈ രീതിയിൽ കാർഡ് ചെയ്യാൻ പ്രേരിപ്പിച്ചത്, ഗ്രാമത്തിലുള്ളവർക്ക് വേണ്ടി നടത്തുന്ന ഒരു പൊതുസേവനാ കേന്ദ്രത്തിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്, അവിടെ ഗ്രാമവാസികൾക്ക് വേണ്ടി ആധാർ കാർഡ് ചെയ്തുകൊടുക്കുന്നതും ഇദ്ദേഹമാണ്.

ലോഹിത് സിങ് തന്നെയാണ് സ്വന്തം വിവാഹക്ഷണക്കത്തും ഡിസൈൻ ചെയ്തത്. ആധാർ കാർഡിലെ ആധാർ നമ്പറിന്റെ സ്ഥാനത്ത് വിവാഹത്തീയതി എഴുതിയിരിക്കുന്നു. മറ്റ് വിശദാംശങ്ങളായ വരന്റെ പേര്, വധുവിന്റെ പേര്, വിവാഹസ്ഥലം – എല്ലാം ആധാർ ശൈലിയിലാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്, ഇതിന് പുറമെ കൊവിഡ് മഹാമാരിയിൽ നിന്നും രക്ഷനേടുന്നതിനായി നമ്മൾ എടുക്കേണ്ട മുന്കരുതലുകളെക്കുറിച്ചും ഈ കത്തിൽ ചേർത്തിട്ടുണ്ട്. ആദ്യ കാഴ്ചയിൽ ഒരു ആധാർ കാർഡാണെന്ന് തോന്നിപ്പിക്കുന്ന ഈ വിവാഹക്ഷണക്കത്ത് ഇതിനോടകം വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ വൈറലായിക്കഴിഞ്ഞു.
Story highlights: Aadhar like wedding invitation card goes viral