റിസർവേഷനിൽ ‘ആറാട്ട്’; മോഹൻലാൽ ചിത്രത്തിന് പ്രീ-ബുക്കിങ്ങിൽ മികച്ച പ്രതികരണം

February 14, 2022

മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് ‘ആറാട്ട്.’ ഏറെ നാളുകൾക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമായ ആറാട്ടിനായി വലിയ ആവേശത്തോടെയാണ ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ പ്രേക്ഷകരെയും സിനിമാലോകത്തെയും ഒരേ പോലെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ആറാട്ടിന്റെ റിസർവേർഷൻ കേരളത്തിൽ ആരംഭിച്ചപ്പോൾ ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്.

ഫെബ്രുവരി 18-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ ആരാധകർ എന്നാണ് തീയേറ്ററുകളിലെ ആദ്യദിന റിസർവേഷൻ നില നൽകുന്ന സൂചന. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.

സംഗീത സാമ്രാട്ട് ഏ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം നേരത്തെ തന്നെ വലിയ തരം​ഗമായി മാറിയിരുന്നു.

Read More: പ്രണയ ദിനത്തിൽ സ്നേഹ സമ്മാനങ്ങളുമായി പ്രാണസഖിയുടെ അടുത്തെത്തും മുൻപ് അറിയണം സ്ത്രീകൾ പേടിച്ചിരുന്ന ഫെബ്രുവരി- 14 നെ

മരക്കാറിന് ശേഷം ഇതാദ്യമായാണ് ഒരു ചിത്രത്തിന് ഇത്രയും ബുക്കിംഗ് ലഭിക്കുന്നത്. ഒരു മുഴുനീള മാസ് എന്റർടെയ്നർ ചിത്രമായിരിക്കും ആറാട്ട്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.

Story Highlights: Aarattu gets good response in reservation