അമിതഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണരീതി പരിചയപ്പെടുത്തി ചലച്ചിത്രതാരം ഭാഗ്യശ്രീ
അമിതവണ്ണം ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ശരീരഭാരം കുറയ്ക്കാൻ വ്യത്യസ്തമായ ഡയറ്റ് പ്ലാനുകൾ സ്വീകരിക്കുന്നവരും നിരവധിയാണ്. ഇപ്പോഴിതാ ശരീരഭാരം കുറയ്ക്കാൻ ഭക്ഷണരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തണമെന്ന് പറയുകയാണ് ബോളിവുഡ് ചലച്ചിത്രതാരം ഭാഗ്യശ്രീ. അതേസമയം ശരീരഭാരം നിയന്ത്രിക്കാൻ ഭക്ഷണം കഴിക്കുമ്പോൾ ജലാംശം കൂടുതൽ ഉള്ള പച്ചക്കറികൾ കഴിക്കണം എന്നാണ് താരം പറയുന്നത്. ചുരയ്ക്ക, പച്ചച്ചീര, തക്കാളി, കാബേജ്, വെള്ളരിക്ക, പച്ചടിച്ചീര, കക്കരിക്ക എന്നിവയിലെല്ലാം വെള്ളം ധാരാളം അടങ്ങിയ പച്ചക്കറികൾ ആണ്.
കുറഞ്ഞ കലോറിയും, പോഷക സാന്ദ്രതയും നിറഞ്ഞ പച്ചക്കറികൾ ശരീരത്തിന് വളരെ നല്ലതാണ്. ഇലക്കറികളിൽ പൊട്ടാസ്യം, ഫൈബർ തുടങ്ങിയ പോഷകങ്ങളുണ്ട്. അവയിൽ കലോറി കുറവാണ്, മാത്രമല്ല അവ രുചികരവുമാണ്. ആരോഗ്യകരമായി ഭാരം നിയന്ത്രിക്കാൻ ചീര സഹായിക്കും. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
Read also:ഒരേ മരത്തിൽ നിന്നും 40 തരം വ്യത്യസ്ത ഫലങ്ങൾ; കൗതുകമായി ‘ട്രീ ഓഫ് 40’
ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ നിറഞ്ഞ തക്കാളി ശരീരഭാരം കുറയ്ക്കാൻനല്ലതാണ്. മാത്രമല്ല, വിട്ടുമാറാത്ത രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. മധുരക്കിഴങ്ങിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ ശരീരഭാരത്തെ നിയന്ത്രിക്കാൻ വളരെ നല്ലതാണ്. അതേസമയം ബീറ്റ്‌റൂട്ട്, ക്യാരറ്റ്, പാവയ്ക്ക, ഗ്രീൻ പീസ് എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന വിഭവങ്ങളാണ്. കലോറിയും കാര്‍ബോയും കുറഞ്ഞ ഒന്നാണ് ഗ്രീന്‍ ബീന്‍സ്. ധാതുക്കളും മറ്റ് വിറ്റാമിനുകളും ധാരാളമടങ്ങിയ ഗ്രീന്‍ ബീൻസിൽ ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
Story highlights; actress shares weight lose diet plan