“അർച്ചന 31 നോട്ട് ഔട്ട് രണ്ട് മണിക്കൂർ സന്തോഷം നൽകുന്ന സിനിമ”; ചിത്രം ഒരു എന്റെർറ്റൈനെർ ആണെന്നും നടി ഐശ്വര്യ ലക്ഷ്മി
പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘അർച്ചന 31 നോട്ട് ഔട്ട്.’ ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ തിയേറ്ററുകൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ചിത്രത്തോടൊപ്പം തന്നെ മികച്ച പ്രതികരണമാണ് ഐശ്വര്യ ലക്ഷ്മിയുടെ അഭിനയത്തിനും പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.
അർച്ചന 31 നോട്ട് ഔട്ട് തനിക്ക് ഒരുപാട് സന്തോഷം നൽകിയ ഒരു സിനിമയാണെന്നാണ് ഐശ്വര്യ പറയുന്നത്. സിനിമ കണ്ട സമയത്തും, ചിത്രീകരണ സമയത്തും ഒരുപോലെ തനിക്ക് സന്തോഷം തോന്നിയിരുന്നു. ചിത്രം ഒരു എന്റര്‍ട്ടെയിനര്‍ ആയിരിക്കുമെന്നും ഐശ്വര്യ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
“അര്‍ച്ചന 31 നോട്ട് ഔട്ട് എന്റര്‍ട്ടെയിനിങ്ങായിരിക്കും. ഇങ്ങനെ ഒരു സമയത്ത് നമുക്കൊരു രണ്ട് മണിക്കൂര്‍ സന്തോഷമായി ഇരിക്കാന്‍ പറ്റുക, അല്ലെങ്കില്‍ ആ സന്തോഷത്തിന്റെ ഇടയിലൂടെ നമ്മുടെ ചിന്തകളെ ഉണര്‍ത്താൻ സാധിക്കുക, അത് തന്നെയാണ് ഒരു സിനിമയുടെ വിജയവും. ഞാന്‍ അഭിനയിച്ച സിനിമ ആയതുകൊണ്ടല്ല, പക്ഷെ സിനിമ കണ്ടപ്പോള്‍ എനിക്ക് കിട്ടിയ ഒരു സന്തോഷമുണ്ട്. പൊതുവെ ഞാന്‍ അഭിനയിച്ച സിനിമകള്‍ നല്ലതാണെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. എല്ലാവരും നല്ലതാണെന്ന് പറയുമ്പോള്‍ മാത്രമാണ് ഞാന്‍ എന്തെങ്കിലും പറയാറ്. പക്ഷെ അര്‍ച്ചന ഞാന്‍ വളരെ കോണ്‍ഫിഡന്റായ സിനിമയാണ്. സിനിമ കണ്ട് കഴിഞ്ഞപ്പോഴും ഷൂട്ട് ചെയ്യുമ്പോഴും സന്തോഷം കിട്ടിയ സിനിമയാണിത്” – ഐശ്വര്യ അഭിമുഖത്തിൽ പറഞ്ഞു.
മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അഖില്‍ അനില്‍കുമാറാണ്.
Story Highlights: Aiswarya Lekshmi about ‘Archana 31 Notout’