“മെമ്പർ രമേശൻ എന്ന പേരായിരിക്കും ആളുകളുടെ ഇടയിലേക്ക് ചിത്രത്തെ എത്തിച്ചത്”; ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്ന്റെ’ വിശേഷങ്ങളുമായി നടൻ അർജുൻ അശോകൻ- വീഡിയോ

February 23, 2022

ഒ.എം. രമേശന്‍ എന്ന യുവ രാഷ്ട്രീയ നേതാവായി നടൻ അർജുൻ അശോകനെത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്.’ സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഫെബ്രുവരി 25 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടൻ അർജുൻ അശോകൻ.

ചിത്രത്തിന്റെ പേര് തന്നെയായിരിക്കാം ആളുകളുടെ ഇടയിലേക്ക് കൂടുതലായി ചിത്രത്തെ എത്തിച്ചിരിക്കാമെന്നാണ് അർജുൻ അശോകൻ പറയുന്നത്. തമാശകളുണ്ടെങ്കിലും ചിത്രം പൂർണമായും ഒരു പൊളിറ്റിക്കൽ സറ്റയർ അല്ല എന്നും നടൻ കൂട്ടിച്ചേർത്തു. ‘പറവ’ സിനിമ മുതലാണ് വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് പ്രേക്ഷകരുടെ ഇടയിലുള്ള സ്വീകാര്യത താൻ മനസ്സിലാക്കിയതെന്നും കുറച്ച് കൂടി വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ചെയ്യാൻ വേണ്ടി തന്നെയാണ് വരത്തനിലെ വില്ലൻ കഥാപാത്രത്തെ താൻ എടുത്തതെന്നും അർജുൻ അശോകൻ പറഞ്ഞു.

ആദ്യം കുറച്ചുകൂടി വലിയ ഒരു സിനിമയാണ് സംവിധായകരുടെ മനസ്സിലുണ്ടായിരുന്നതെന്നും ചെറിയ ഒരു ചിത്രം തൽക്കാലം ചെയ്യാമെന്ന ആലോചനയിലാണ് മെമ്പർ രമേശനിലേക്കെത്തിയതെന്നും അർജുൻ അശോകൻ അഭിമുഖത്തിൽ പറഞ്ഞു.

നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് വന്നിരുന്നു. ബോബന്‍ ആന്‍ഡ് മോളി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ബോബന്‍, മോളി എന്നിവർ ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു.

Read More: 1915ൽ മഞ്ഞിൽ മുങ്ങിപ്പോയ ‘എൻഡുറൻസ്’ കപ്പൽ തേടിയിറങ്ങി; ‘എൻഡുറൻസ്’ മുങ്ങിയ അതേസ്ഥലത്ത് മഞ്ഞിൽ കുടുങ്ങി തേടിയിറങ്ങിയ കപ്പലും..

ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ടായിരുന്നു ചിത്രത്തിലെ ആദ്യ ഗാനമായ അലരെ എന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു.

Story Highlights: Arjun Ashokan about member rameshan ompathaam ward