സ്‌കൂട്ടർ വാങ്ങാൻ നാളുകളോളം കാത്തുവെച്ചത് ചില്ലറത്തുട്ടുകൾ; ചാക്ക് നിറയെ ചില്ലറയുമായി സ്വപ്നം സാക്ഷാത്കരിച്ച് യുവാവ്

February 19, 2022

ചെറുപ്പം മുതൽ നമ്മളെ മാതാപിതാക്കൾ പഠിപ്പിക്കുന്ന ഒന്നാണ് സമ്പാദ്യശീലം. ചെറിയ നാണയത്തുട്ടുകൾ മുതൽ വലിയ തുക പോലും ഇങ്ങനെ സൂക്ഷിക്കാൻ ശീലിച്ചവരാണ് നമ്മളിൽ പലരും. ചെറുപ്പത്തിൽ പല ആഗ്രഹങ്ങളും ഇങ്ങനെ സ്വയം സൂക്ഷിച്ചുവെച്ച നാണയത്തുട്ടുകളിലൂടെ സഫലമാക്കിയവരുണ്ട്. ഇപ്പോഴിതാ, കാലങ്ങളായി സൂക്ഷിച്ച നാണയത്തുട്ടുകൾകൊണ്ട് ഒരു സ്‌കൂട്ടർ സ്വന്തമാക്കിയിരിക്കുകയാണ് യുവാവ്.

ആസാമിലെ ഒരു യുവാവാണ് ഇങ്ങനെ ചാക്കിൽ നിറയെ നാണയങ്ങളുമായി എത്തി വാഹനം വാങ്ങിയത്.
ബാർപേട്ട ജില്ലയിൽ നിന്നുള്ള സ്റ്റേഷനറി കടയുടമയാണ് ഈ യുവാവ്. മാസങ്ങളോളം പണം സ്വരൂപിച്ച് ഒരു ബാഗ് നിറയെ നാണയങ്ങളുമായി ഷോറൂമിലേക്ക് എത്തുകയായിരുന്നു ഇദ്ദേഹം.

ഒരു യൂട്യൂബർ ഈ കഥ ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ലോകമറിഞ്ഞത്. ‘ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ ധാരാളം പണം ആവശ്യമാണെങ്കിലും, ചിലപ്പോഴൊക്കെ അത് കുറച്ച് കുറച്ച് സമ്പാദിച്ചുകൊണ്ട് നിറവേറ്റാനാകും’; വിഡിയോ പങ്കുവെച്ചുകൊണ്ട് യൂട്യൂബർ കുറിക്കുന്നു.

Read Also: കണ്ണ് തുറക്കാത്ത ദൈവങ്ങളെ..,പാട്ട് വേദിയിൽ മറ്റൊരു മനോഹരനിമിഷം സമ്മാനിച്ച് അമൃതവർഷിണി

ഒരു ഇരുചക്ര വാഹനം വാങ്ങുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഏഴോ എട്ടോ മാസമായി ചില്ലറത്തുട്ടുകൾ സൂക്ഷിക്കുകയായിരുന്നു ഇദ്ദേഹം. പണം തികയുമെന്നായപ്പോൾ വാഹനം വാങ്ങാൻ ഹൗലിയിലെ ഒരു സ്കൂട്ടർ ഷോറൂമിലേക്ക് ഇദ്ദേഹം എത്തുകയായിരുന്നു.

Story highlights- Assam man buys scooter with a sack full of savings in coins