മലയാളി പ്രേക്ഷക ഹൃദയങ്ങൾ കവർന്ന ‘അയ്യപ്പനും കോശിയും’ ‘ഭീംല നായക്’ ആവുമ്പോൾ…

February 1, 2022

സച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങി ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും മുഖ്യകഥാപാത്രങ്ങളായ ചിത്രമാണ് അയ്യപ്പനും കോശിയും. സിനിമ ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുമ്പോൾ, ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വിശേഷങ്ങളും. ഭീംല നായക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പവൻ കല്യാൺ, റാണ ദഗ്ഗുബദി എന്നിവരാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഫെബ്രുവരിയിൽ അല്ലെങ്കിൽ ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും. കൊവിഡ് മഹാമാരിക്കാലം അവസാനിച്ച ശേഷം ചിത്രം തിയേറ്റർ അനുഭവമായിത്തന്നെ പ്രേക്ഷകരിലേക്കെത്തിക്കും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ് പവൻ കല്യാൺ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി റാണ ദഗുബട്ടിയാണ് വേഷമിടുന്നത്. സച്ചി സംവിധാനം ചെയ്ത ചിത്രം സാഗർ കെ ചന്ദ്രയാണ് തെലുങ്കിൽ സംവിധാനം ചെയ്യുന്നത്‌. സിതാര എന്റർടൈൻമെന്റ്സാണ് നിർമാണം. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നിത്യ മേനോൻ ആണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്.

Read also;‘എന്റെ ഈ വീടും സ്ഥലവും നിനക്കെഴുതി തന്നേക്കാടാ മോനെ’ – പൃഥ്വിരാജുമായി നടത്തിയ നർമസംഭാഷണത്തെ പറ്റി ലാലു അലക്സ്

അതേസമയം മലയാളത്തില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് തെലുങ്ക് പതിപ്പ് ഇറങ്ങുക. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവയ്ക്കുന്നതും. അതിനാൽ ഈ കഥാപാത്രങ്ങളെ തെലുങ്കിൽ എത്തിക്കുമ്പോൾ മികച്ച പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

Story highlights: ayyappnum koshiyum as bheemla nayak