ആസ്വാദകഹൃദയങ്ങളിൽ പ്രണയത്തിന്റെ മനോഹാരിത നിറച്ച് ‘ബിലവ്ഡ്’, ശ്രദ്ധനേടി വിഡിയോ
കാലമിത്ര കഴിഞ്ഞിട്ടും മാറാതെ മാറ്റാതെ സമൂഹം സൃഷ്ടിച്ചുവെച്ചിരിക്കുന്ന പ്രണയത്തിന്റെ വാർപ്പു മാതൃകകളുടെ പൊളിച്ചെഴുത്തു കൂടിയാവുകയാണ് ഫ്ളവേഴ്സ് ഒറിജിനൽസിന്റെ ‘ബിലവ്ഡ്’ എന്ന ഹ്രസ്വചിത്രം . അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പ്രണയാർദ്രമായ അനുഭവം സമ്മാനിക്കുന്നതിനൊപ്പം, പ്രേക്ഷകന് അവനിലേക്കും, ചുറ്റും നോക്കി തുറന്ന മനസോടെ പ്രണയത്തെ പറ്റി ചിന്തിക്കാനും അവസരം തരുന്നുണ്ട്.
മാറ്റങ്ങൾ ഉൾക്കൊള്ളുന്ന സമൂഹത്തിന് മാത്രമെ പ്രണയത്തിന്റെ പുതിയ വായനകൾ ഹൃദയത്തിലെടുക്കാനാകു. പ്രണയിക്കുന്നവരുടെ ഇഷ്ടവും അവരുടെ പരസ്പര ധാരണകളും ആശയങ്ങളും തന്നെയാണ് പ്രണയത്തിനടിസ്ഥാനം. മാറ്റങ്ങൾക്ക് നേരെ കണ്ണടയ്ക്കാതെ മാറ്റങ്ങൾ കൃത്യമായി മനസിലാക്കി മുന്നോട്ട് പോകാൻ ശ്രമം നമുക്കിടയിൽ ഉണ്ടാകണമെന്ന് പറയുകയാണ് ഈ ചിത്രം.
കാലിക പ്രസക്തിയുള്ള വിഷയങ്ങളെ എന്നും കൃത്യമായി അവതരിപ്പിക്കുന്ന, വിനോദവും വാർത്തയും പ്രേക്ഷകന് സമ്മാനിക്കുന്ന ഇൻസൈറ്റ് മീഡിയ സിറ്റിയുടെ പുതിയ ഡിജിറ്റൻ സംരംഭമായ ഫ്ളവേഴ്സ് ഒറിജിനൽസിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുനത്. മലയാളിയുടെ ആസ്വാദന കാഴ്ച്ചപാടുകൾക്ക് പുതിയ ഭാവം നൽകിയ ഫ്ളവേഴ്സ് ഇന്ന് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും ഏറെ സജീവമാണ്. ആശയവും അവതരണവും കൊണ്ട് സമ്പന്നമായ ഹ്രസ്വ ചിത്രങ്ങൾ പ്രേക്ഷകന്റെ മുന്നിലെത്തിക്കുകയാണ് ഫ്ളവേഴ്സ് ഒറിജിനൽസ്.
തിരക്കഥയിലും സംവിധാനത്തിലും മികവ് പുലർത്തിയ ചിത്രം താരങ്ങളുടെ അഭിനയ മികവുകൊണ്ടും ഏറെ ശ്രദ്ധേയമാവുകയാണ്. സൂക്ഷ്മാഭിനയത്തിന്റെ സാധ്യതകളെ കൃത്യമായി ഉപയോഗിച്ച ചിത്രം, സമൂഹം ചർച്ച ചെയ്യേണ്ട വിഷയത്തെകുറിച്ചാണ് പറയുന്നത്. ഒരു പോലെ സങ്കീർണവും ലളിതവുമായ പ്രണയത്തെ പറ്റി എപ്പോഴും സംസാരിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട്. ഈ കാലഘട്ടത്തിൽ സംസാരിച്ചിരിക്കേണ്ട വിഷയത്തെ അതിഗംഭീരമായാണ് ഈ ചിത്രവും കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് നിസംശയം പറയാം.
Story highlights: Beloved -Valentine’s day special