മെറ്റീരിയോളജിസ്റ്റിനോട് വിവാഹാഭ്യർത്ഥന നടത്താൻ ഇതിലും മികച്ച വഴിയില്ല; കൗതുകമായൊരു കാഴ്ച

February 19, 2022

ഒരു മെറ്റീരിയോളജിസ്റിനോട് പ്രണയം പറയാൻ ഏറ്റവും അനുയോജ്യമായ രീതിയേതാണ്? ഒട്ടും സംശയം വേണ്ട. ഭൂമിയോടും പ്രകൃതിയോടുമെല്ലാം അടുത്തുനിൽക്കുന്ന അവർക്ക് അത്തരത്തിലുള്ള വിവാഹാഭ്യർത്ഥനകൾ നൽകുന്ന സന്തോഷം ചെറുതല്ല. സിബിഎസ് സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ കാലാവസ്ഥാ നിരീക്ഷകയായ മേരി ലീ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷം അനുഭവിച്ചത് ഒരു മനോഹരമായ പ്രകൃതി പ്രതിഭാസത്തെ സാക്ഷിയാക്കിയാണ്.

നോർത്തേൺ ലൈറ്റ്‌സിനെ അനുബന്ധിച്ചുള്ള ഒരു പഠനത്തിനിടെയാണ് സുഹൃത്ത് അജിത് നൈനാൻ മേരി ലീയോട് വിവാഹാഭ്യർത്ഥന നടത്തിയത്. വിഡിയോ കാണുന്ന ആരും ചിന്തിച്ചുപോകും ഇതിലും മികച്ചതായി ഒരു മെറ്റീരിയോളജിസ്റിനോട് എങ്ങനെ പ്രണയം പറയുമെന്ന്.

Read Also: കണ്ണ് തുറക്കാത്ത ദൈവങ്ങളെ..,പാട്ട് വേദിയിൽ മറ്റൊരു മനോഹരനിമിഷം സമ്മാനിച്ച് അമൃതവർഷിണി

മേരി ലീ കെപിക്സ് 5 സ്റ്റുഡിയോയിൽ നോർത്തേൺ ലൈറ്റ്‌സിനെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് നാടകീയമായി അജിത്തിന്റെ വരവ്. ഒരു സാധാരണ സന്ദർശനം മാത്രമാണെന്ന് മേരി ലീ കരുതിയെങ്കിലും മോതിരവുമായി വിവാഹാഭ്യർത്ഥന നടത്തി അജിത് സർപ്രൈസ് നൽക്കുകയായിരുന്നു. അങ്ങേയറ്റം ആഹ്ലാദത്തോടെയാണ് മേരി ലീ ആ അഭ്യർത്ഥന സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ് ഈ വേറിട്ട പ്രണയം പങ്കുവയ്ക്കൽ.

Story highlights- boyfriend surprises Meteorologist with marriage proposal