10 അടി നീളമുള്ള ദോശ കഴിക്കാൻ റെഡിയാണോ? എങ്കിൽ 71,000 രൂപ പോക്കറ്റിലാക്കാം
എല്ലാ മേഖലയിലും ട്രെൻഡിനനുസരിച്ചുള്ള മാറ്റങ്ങൾ സജീവമാണ്. ഭക്ഷണ കാര്യത്തിലാണ് ഇത്തരം പുതുമകൾ അധികവും പരീക്ഷിക്കാറുള്ളത്. ഇപ്പോഴിതാ, ഒരു ഫുഡ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് ഡൽഹിയിലെ റസ്റ്റോറന്റ്.
10 അടി നീളമുള്ള ദോശയുമായാണ് ഇവർ എത്തിയിരിക്കുന്നത്. ഉത്തം നഗറിലെ സ്വാമി ശക്തി സാഗറിലെ ഒരു ഷെഫ് ആണ് 10 അടി ദോശ തയ്യാറാക്കുന്നത്. ഈ ദോശ കഴിക്കുന്നയാൾക്ക് ഒരു ഗംഭീര സമ്മാനവുമുണ്ട്. 71,000 രൂപ ക്യാഷ് പ്രൈസുള്ള ചലഞ്ചിന്റെ ഭാഗമാണ് ഉരുളക്കിഴങ്ങ് കൊണ്ട് നിറച്ച ഭീമൻ ദോശ.
10 അടി നീളമുള്ള ദോശ പൂർണമായും കഴിക്കാൻ കഴിയുന്ന ഏതൊരാൾക്കും 71,000 രൂപ നേടാം. ഒരു ഫുഡ് വ്ലോഗറുടെ വിഡിയോയിലൂടെയാണ് ഈ ഭീമൻ ദോശ താരമായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 5 ലക്ഷത്തിലധികം ലൈക്കുകൾ ശേഖരിച്ച് ഹിറ്റായി മാറിയിരിക്കുകയാണ് ദോശ.
Read Also: മലയാളി പ്രേക്ഷക ഹൃദയങ്ങൾ കവർന്ന ‘അയ്യപ്പനും കോശിയും’ ‘ഭീംല നായക്’ ആവുമ്പോൾ…
ഇതുവരെ ആർക്കെങ്കിലും സമ്മാനം നേടാൻ കഴിഞ്ഞോ എന്നത് വ്യക്തമല്ല. ഇത്രയും വലിയ ഭക്ഷണം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ആളുകൾ കമന്റ്റ് ചെയ്യുന്നുണ്ട്.കഴിഞ്ഞ വർഷം പൂനെയിലെ ഒരു റസ്റ്റോറന്റ് ഭക്ഷണ മത്സരവുമായി എത്തിയിരുന്നു. അതിൽ പങ്കെടുക്കുന്നവർക്ക് 1.65 ലക്ഷം രൂപ വിലയുള്ള ബുള്ളറ്റ് മോട്ടോർസൈക്കിൾ ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ‘വിൻ എ ബുള്ളറ്റ് ബൈക്ക്’ മത്സരത്തിൽ പങ്കെടുക്കുന്നവർ 60 മിനിറ്റിനുള്ളിൽ നോൺ-വെജ് താലി പൂർത്തിയാക്കണം എന്നതായിരുന്നു നിബന്ധന.
Story highlights- Delhi restaurant will pay Rs 71,000 to anyone who can devour their 10-ft-long dosa