എൺപതാം വയസിൽ മണിമണിയായി ഇംഗ്ലീഷ് പഠിച്ചെടുത്തും പറഞ്ഞും ഒരു കാശ്മീരി മുത്തശ്ശി- പ്രചോദനമായൊരു കാഴ്ച

February 15, 2022

പ്രായം ഒന്നിനും അതിരുകൾ നിശ്ചയിക്കുന്നില്ല. കാശ്മീരിൽ നിന്നുള്ള ഒരു എൺപതുകാരിയും നമ്മോട് പറയുന്നത് ഇതാണ്. ഒരു കശ്മീരി സ്ത്രീ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് പ്രകടിപ്പിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. ഫെബ്രുവരി 14 ന് സയ്യിദ് സ്ലീറ്റ് ഷാ എന്ന ട്വിറ്റർ ഉപയോക്താവാണ് വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. പിന്നാലെ വിഡിയോ വളരെയധികം പ്രചരിക്കുകയായിരുന്നു.

എൺപതുകാരിയായ കശ്മീരി മുത്തശ്ശി ഇംഗ്ലീഷിൽ പച്ചക്കറികളുടെയും മൃഗങ്ങളുടെയും പേരുകൾ പറയുകയാണ്. വിഡിയോയിൽ ഒരു ചെറുപ്പക്കാരൻ കശ്മീരിയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും പറയുന്ന പേരുകൾ പറയുന്നു.മുത്തശ്ശി അവ തിരിച്ചറിയുകയും ഇംഗ്ലീഷിൽ അവയ്ക്കുള്ള പേരുകൾ പറയുകയുമാണ്. കാശ്മീരി ശൈലിയിലുള്ള മനോഹരമായ ഉച്ചാരണം സോഷ്യൽ മീഡിയയിൽ നിരവധി ഹൃദയങ്ങൾ കീഴടക്കി.

Read Also: അർത്ഥം അറിയില്ലെങ്കിലും അസ്സലായി പാടുന്നുണ്ടല്ലോ; അനുരാധയ്‌ക്കൊപ്പം ബോളിവുഡ് ഗാനംപാടി മിയക്കുട്ടി

പഠനം ജീവിതത്തിൽ സ്ഥിരതയുള്ള ഒരു പ്രക്രിയയാണ് എന്ന ക്യാപ്ഷനൊപ്പമാണ് മുത്തശ്ശിയുടെ വിഡിയോ പ്രചരിക്കുന്നത്. വിഡിയോയിലുള്ള മുത്തശ്ശിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, വിഡിയോ റെക്കോർഡ് ചെയ്യുന്ന ചെറുപ്പക്കാരന്റെ ഉച്ചാരണത്തിൽ നിന്ന് അവർ കശ്മീരിലെ താഴ്വരയിലെ ഒരു ഗ്രാമീണ ജില്ലയിൽ നിന്നുള്ളവരാണെന്ന് സൂചിപ്പിക്കുന്നു.

Story highlights- English-Speaking Grandma From Kashmir