റൂബിക്സ് ക്യൂബിൽ ഒരുങ്ങിയ മമ്മൂക്ക, കുരുന്ന് കലാകാരന് നന്ദി അറിയിച്ച് താരം
പ്രായത്തെ വെല്ലുന്ന അഭിനയ മികവുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനാണ് മമ്മൂട്ടി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി എന്ന മഹാനടന് പരിപൂര്‍ണതയിലെത്തിക്കുന്നു. മമ്മൂട്ടി എന്ന മഹാനടൻ കാമറയ്ക്ക് മുന്നിലെത്തിയിട്ട് അമ്പത് വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു, താരത്തിനോടുള്ള ഇഷ്ടസൂചകമായി നിരവധിപ്പേർ വിഡിയോകളും പോസ്റ്ററുകളും സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്.
റൂബിക്സ് ക്യൂബുകൾ ഉപയോഗിച്ച് മമ്മൂട്ടിയുടെ ചിത്രം ഒരുക്കിയ കുഞ്ഞാരാധകന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധകവരുന്നത്. കൃഷ്ണീൽ അനിൽ എന്ന കുട്ടിയാണ് ഈ വിഡിയോയ്ക്ക് പിന്നിൽ. അതേസമയം കൃഷ്ണീ ലിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയകളിൽ ഇത് ഷെയർ ചെയ്തിട്ടുണ്ട്. ഒപ്പം ഈ കുരുന്നിനും നന്ദി പറഞ്ഞിട്ടുണ്ട് മമ്മൂക്ക. നിരവധിപ്പേരാണ് ഈ കുരുന്നിന്അഭിനന്ദനങ്ങളുമായി എത്തുന്നത്.
Read also: കല്യാണ വീടുകളിൽ ആഘോഷമാകാൻ ഒരു രസികൻ പാട്ട്; ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്’-ലെ ഗാനം
അതേസമയം വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് മമ്മൂട്ടി വിസ്മയങ്ങള്‍ ഒരുക്കുന്നു. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.
എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമയിലേക്ക് എത്തിയ മമ്മൂട്ടി ഓരോ കഥാപാത്രങ്ങളേയും അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കുന്നു. 1971-ല്‍ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യചിത്രം. തുടര്‍ന്ന് കെ ജി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടന് ചലച്ചിത്രലോകത്ത് ഒരു അടയാളമായി മാറി. പിന്നീട് എത്രയെത്ര സിനിമകള്‍… എത്രയെത്ര കഥാപാത്രങ്ങള്‍… വൺ ആണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. പുഴു, ഭീഷ്മപർവം തുടങ്ങിയവയാണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ.
Story highlights:fan boy made Mammootty with rubik cube