ഇത് ലോകത്തിലെ ഏറ്റവും പവറുള്ള പവർ ബാങ്കോ ? സ്മാർട്ട് ഫോൺ മാത്രമല്ല, ടിവിയും വാഷിങ് മെഷീനുംവരെ ഒരേസമയം പ്രവർത്തിപ്പിക്കും, വിഡിയോ
ഫോണിൽ ചാർജ് നിൽക്കുന്നില്ല.. യാത്രകളിലും മറ്റും ഏറ്റവും കൂടുതൽ ആളുകൾക്കും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇത്. എന്നാൽ പവർ ബാങ്കുകൾ വന്നതോടെ അത്യാവശ്യത്തിന് സ്മാർട്ട് ഫോൺ ചാർജിങ് ഇതിലൂടെ നടക്കും. എന്നാൽ ഇപ്പോഴിതാ സ്മാർട്ട് ഫോൺ മാത്രമല്ല ടെലിവിഷനും വാഷിങ് മെഷീനും മൈക്രോവേവ് അവനും വരെ ഒരേസമയം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു പവർ ബാങ്കിനെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ ഇടങ്ങളിൽ അതിശയമാകുന്നത്. ഹാൻഡി ഗെങ് എന്ന യുട്യൂബർ നിർമിച്ചതാണ് 27,000,000 എം എ എച്ച് കപ്പാസിറ്റിയുള്ള ഈ പവർ ബാങ്ക്.
ഈ പവർ ബാങ്കിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. കൈയിൽ കൊണ്ടുനടക്കാൻ കഴിയില്ലെങ്കിലും ഈ കണ്ടുപിടുത്തത്തിന് മികച്ച അഭിനന്ദനങ്ങളും സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. പവർ ബാങ്കിന്റെ നിർമാണ വിഡിയോയിൽ വളരെ രസകരമായ രീതിയിലാണ് ഇതിന്റെ പ്രവർത്തനത്തെപ്പറ്റി പറയുന്നത്.
Read also: അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാൻ യന്ത്രമരങ്ങളോ..? അത്ഭുതമാകാനൊരുങ്ങുന്ന കണ്ടെത്തൽ…
അതേസമയം ഇലക്ട്രിക് കാറിന്റെ ബാറ്ററിയാണ് പവർ ബാങ്ക് നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് വ്യത്യസ്ത തരം സ്ട്രിപ്പുകളും ഉപയോഗിച്ചിട്ടുണ്ട്. അറുപതോളം പ്ലഗുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. അതേസമയം ഈ പവർ ബാങ്ക് ചാർജ് ചെയ്തെടുക്കാൻ വേണ്ട സമയത്തെക്കുറിച്ചോ, ഇതിന്റെ നിർമാണ ചിലവിനെക്കുറിച്ചോ വിഡിയോയിൽ വെളിപ്പെടുത്തുന്നില്ല. സാധാരണ പവർ ബാങ്കുകളെ അപേക്ഷിച്ച് ഇവയ്ക്ക് വലിപ്പം കൂടുതലാണ്. ആറടിയോളം നീളവും നാലടിയോളം വീതിയും ഇതിനുണ്ട്. എന്നാൽ ഇവ ഒരു മേശയായും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ അടിയിൽ ചക്രങ്ങൾ പിടിപ്പിച്ചിട്ടുള്ളതിനാൽ ഇവ എളുപ്പത്തിൽ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനും കഴിയും.
Story highlights: Guy Built 27,000,000 mAh Power Bank