കുഞ്ഞു റയാനെ രക്ഷിക്കാൻ മൂന്ന് ദിവസത്തോളം തുടർച്ചയായി നഗ്നമായ കൈകൾകൊണ്ട് കുഴികുഴിച്ച തൊഴിലാളി, പക്ഷെ കാത്തുനിൽക്കാതെ റയാൻ യാത്രയായി
കുഴൽക്കിണറിൽ വീണ റയാൻ എന്ന ബാലന് വേണ്ടിയുള്ള ലോകത്തിന്റെ പ്രാർത്ഥനകൾ വിഫലമായിരുന്നു…നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തികൊണ്ട് റയാൻ കഴിഞ്ഞ ശനിയാഴ്ച യാത്രയായി. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് അഞ്ച് വയസുകാരൻ റയാൻ കളിക്കുന്നതിനിടെ കാൽ വഴുതി വീടിനടുത്തുള്ള കുഴൽക്കിണറിൽ വീണത്. 105 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കുന്നതിനായി ഒരു നാട് മുഴുവൻ ശ്രമങ്ങൾ നടത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഭക്ഷണവും വെള്ളവും ഓക്സിജനും ട്യൂബ് വഴി നൽകി കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അഞ്ചാം ദിവസം കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും അവൻ ലോകത്തോട് വിടപറഞ്ഞിരുന്നു.
ഇതിനിടെയിൽ കുട്ടിയെ രക്ഷിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമങ്ങളും ലോകശ്രദ്ധ നേടിയിരുന്നു. അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് കുട്ടിയെ രക്ഷിക്കുന്നതിന് വേണ്ടി ശ്രമങ്ങൾ നടത്തുന്ന ഒരു തൊഴിലാളിയുടെ ചിത്രങ്ങളും വിഡിയോകളും. രക്ഷാപ്രവർത്തനം നടത്തുന്നതിനായി വെറും കൈകൾകൊണ്ട് മൂന്ന് ദിവസത്തോളം അദ്ദേഹം നിർത്താതെ മണ്ണ് കുഴിച്ചു. ഓരോ ദിവസവും ഏകദേശം 20 മണിക്കൂറിലധികം അദ്ദേഹം പണിയെടുത്തു. എങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ഇതിന് വേണ്ടി നടത്തിയ ശ്രമങ്ങളും അദ്ദേഹത്തിന്റെ നന്മ മനസിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് എത്തുന്നത്.
Read also: കഴിഞ്ഞ 26 വർഷമായി തെരുവിലെ മിണ്ടാപ്രാണികൾക്ക് രക്ഷകനാകുന്നൊരാൾ…
സോഷ്യൽ ഇടങ്ങളിൽ അടക്കം വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ നന്മ മനസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞിനെ രക്ഷിക്കാനായി കുഴികുഴിക്കുന്ന വിഡിയോക്കൊപ്പം ക്ഷീണിച്ച് അവശനായി കുപ്പിവെള്ളം കുടിയ്ക്കുന്ന അദ്ദേഹത്തിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Story highlights: Hero tried to dig out tragic boy, 5, from well ‘with his bare hands’