വേനൽക്കാലത്തെ ഉയർന്ന ചൂടും കണ്ണിന്റെ സ്ട്രെയിനും, വേണം കരുതൽ

February 18, 2022

കണ്ണുകളുടെ സംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് തന്നെയാണ്. വേനൽക്കാലത്താണ് കണ്ണിന് കൂടുതൽ കരുതലും ശ്രദ്ധയും ആവശ്യമായി വരുന്നത്. അന്തരീക്ഷത്തിലെ ഊഷ്മാവ് ഉയരുന്നതും പൊടിപടലങ്ങൾ കൂടുന്നതുമൊക്കെ കണ്ണിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. അതിനാൽ കണ്ണുകളുടെ സംരക്ഷണത്തിനായി ഇടയ്ക്കിടെ മുഖം കഴുകുന്നത് ശീലമാക്കണം.

കണ്ണ് സംരക്ഷണത്തിന് നന്നായി വെള്ളം കുടിക്കുക. നിർജ്ജലീകരണം കാഴ്‌ചയെയും കണ്ണിന്റെ ആരോഗ്യത്തെയും   മോശമായി ബാധിക്കും. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് കണ്ണകളുടെ ആരോഗ്യത്തിനും കാഴ്‌ചശക്തിക്കും ഏറെ ഉത്തമമാണ്. കണ്ണിന്റെ കാഴ്ചക്കുറവിന് കാരണമാകുന്ന ഒന്നാണ് പോഷകാഹാരക്കുറവ്. അതുകൊണ്ടുതന്നെ ധാരാളമായി പച്ചക്കറികൾ കഴിക്കുന്നത് കണ്ണ് സംരക്ഷണത്തിന് ഉത്തമമാണ്. പഴവർഗങ്ങളിലും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതും ധാരാളമായി കഴിക്കുന്നത് കണ്ണിന്റെ സംരക്ഷണത്തിന് അത്യുത്തമമാണ്.

കിടക്കുന്നതിന് മുൻപ് കണ്ണിന് നൽകിയ മേക്കപ്പ് നന്നായി കഴുകി വൃത്തിയാക്കണം. തണുത്ത വെള്ളത്തിൽ കണ്ണ് കഴുകുന്നതും കണ്ണിന്റെ സൗന്ദര്യം വർധിപ്പിക്കും. അമിതമായി ഫോൺ ഉപയോഗിക്കുന്നതും ധാരാളം സമയം കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നതുമാണ് കാഴ്ച്ചക്കുറവിന്റെ പ്രധാന കാരണങ്ങൾ. കണ്ണുകൾക്ക് വിശ്രമം കൊടുക്കാതെയുള്ള ജോലികൾ ചെയ്യുന്നവർ ശ്രദ്ധിക്കണം. കൂടുതൽ സമയം കമ്പ്യൂട്ടർ ഉപയോഗിക്കേണ്ടി വരുന്നവർ ഇടയ്ക്ക് കണ്ണിന് വിശ്രമം കൊടുക്കണം. സ്‌ക്രീനിൽ തുടർച്ചയായി നോക്കിയിരിക്കരുത്. തുടർച്ചയായി നോക്കിയിരുന്നാൽ തലവേദന എടുക്കാനും, കണ്ണിന്റെ കാഴ്ച കുറയാനും സാധ്യതയുണ്ട്. ഇടയ്ക്ക് കണ്ണുകൾ അടച്ചിരിക്കുകയും, കണ്ണ് കഴുകുകയും ചെയ്യണം. ഇത് കണ്ണിന്റെ സ്‌ട്രെയിൻ കുറയ്ക്കും.

Read also: വിപ്ലവകരമായ മാറ്റങ്ങളുമായി മെമ്പർ രമേശനും കൂട്ടരും എത്തുന്നു; ചിരിയും ചിന്തയും നിറച്ച് അർജുൻ അശോകൻ ചിത്രത്തിന്റെ ട്രെയ്‌ലർ

അതേസമയം ഭക്ഷണകാര്യത്തിലും അല്പമൊന്ന് ശ്രദ്ധിച്ചാൽ കണ്ണിന്റെ ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടതാക്കാം. ഭക്ഷണത്തിൽ അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, ബദാം എന്നിവ ദിവസേന ഉൾപ്പെടുത്തുന്നത് വളരെ അത്യുത്തമമാണ്. ഇവ വെള്ളത്തിൽ ഇട്ടുവച്ച ശേഷം പിറ്റേ ദിവസം കഴിക്കുന്നത് കണ്ണിന് വളരെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകളും വിറ്റാമിനുകളും ശരീരത്തിന്റെ ദഹനപ്രവര്‍ത്തനങ്ങളെ മികച്ചതാക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.

Story highlights: How to protect eyes and prevent eye problems