മഞ്ഞുപുതച്ച ലഡാക്കിൽ ആവേശം വിതറി നൂറുകണക്കിനാളുകൾ പങ്കെടുത്ത ഐസ് വാൾ ക്ലൈംബിംഗ് മത്സരം; വിഡിയോ
മഞ്ഞിന്റെ കാഠിന്യം ഏറിവരികയാണ്. മഞ്ഞുകാല സന്ദർശനങ്ങളുടെ സമയവുമാണിത്. ഇപ്പോഴിതാ, ലഡാക്കിൽ ഐസ് വാൾ ക്ലൈംബിംഗ് മത്സരവും അരങ്ങേറിയിരിക്കുകയാണ്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ആണ് ഞായറാഴ്ച ലഡാക്കിൽ ആദ്യമായി ഐസ് വാൾ ക്ലൈംബിംഗ് മത്സരം ഒരുക്കിയത്.
നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ ഐടിബിപി സംഘടിപ്പിച്ച പരിപാടിയിൽ 13 ടീമുകളിൽ നിന്നായി നൂറിലധികം പർവതാരോഹകർ പങ്കെടുത്തു. ലഡാക്ക് മൗണ്ടനിയറിംഗ് ഗൈഡ് അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.മത്സരത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ ശ്രദ്ധനേടുകയാണ്.
Read Also: അപ്രതീക്ഷിതമായുണ്ടായ കനത്ത മഞ്ഞുവീഴ്ച; പർവതാരോഹകൻ രക്ഷപ്പെട്ടത് അത്ഭുതകരമായി, ഭീതിനിറച്ച് വിഡിയോ
Some glimpses of Ice Wall Climbing Competition in Ladakh organised for the 1st time in the Country by HQrs NW Frontier ITBP, Leh.#Himveers#IceWallClimbing pic.twitter.com/Mp2qLHTtFc
— ITBP (@ITBP_official) February 27, 2022
‘ലഡാക്കിലെ ഐസ് വാൾ ക്ലൈംബിംഗ് മത്സരത്തിന്റെ ചില ദൃശ്യങ്ങൾ രാജ്യത്ത് ആദ്യമായി സംഘടിപ്പിച്ച മത്സരം’ എന്ന ക്യാപ്ഷനൊപ്പം ഐടിബിപിയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഐസ് വാൾ ക്ലൈമ്പിങ് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങ് ശനിയാഴ്ചയായിരുന്നു നടന്നത്. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ രാധാകൃഷ്ണ മാത്തൂർ മത്സരങ്ങളുടെ ചടങ്ങുകളിൽ ഭാഗാമായിരുന്നു.
Ladakh:
— ITBP (@ITBP_official) February 27, 2022
Watch the glimpses of the Ice wall climbing competition in Ladakh organised for the 1st time in the Country by North West Frontier ITBP, Leh. More than 100 climbers are taking part.#Himveers@nwftr_itbp pic.twitter.com/KeOCtkBrfD
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, 55 കാരനായ ഒരു കമാൻഡന്റ് -30 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ഒറ്റയടിക്ക് 65 പുഷ്അപ്പുകൾ പൂർത്തിയാക്കിയ വിഡിയോ ഐടിബിപി പേജ് പങ്കുവെച്ചിരുന്നു. ലഡാക്ക് മേഖലയിലെ കൊടും ശൈത്യത്തിനിടയിൽ കമാൻഡന്റ് രത്തൻ സിംഗ് സോണാൽ ആണ് ഈ നേട്ടം കൈവരിച്ചത്. 17,500 അടി ഉയരത്തിലായിരുന്നു അദ്ദേഹം.
Story highlights- ice wall climbing competition in Ladakh