അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായി ഞെട്ടിച്ച് ബിഷ്‌ണോയി

February 17, 2022

അരങ്ങേറ്റ മത്സരത്തിൽ മികച്ച കളി പുറത്തെടുക്കുകയെന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നമാണ്. മികച്ച കളി പുറത്തെടുക്കുന്നതിനൊപ്പം ആ മത്സരത്തിലെ മികച്ച താരമായി കൂടി തിരഞ്ഞെടുക്കപെട്ടാലോ..!  അതൊരാൾക്ക് നൽകുന്ന ആത്മവിശ്വാസവും സന്തോഷവും ചെറുതല്ല. രവി ബിഷ്‌ണോയി എന്ന ഇന്ത്യൻ  യുവതാരത്തിന് ഇന്നലെ അത്തരമൊരു ഡബിൾ അടിച്ച ദിവസമാണ്.  

മത്സരത്തിൽ ഇന്ത്യയ്ക്കായി അരങ്ങേറിയ 21 വയസുകാരൻ രവി ബിഷ്‌ണോയി 4 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. മാൻ ഓഫ് ദി മാച്ച് പുരസ്കാരമേറ്റുവാങ്ങിയപ്പോൾ അരങ്ങേറ്റ ടി 20 മത്സരത്തിൽ മാൻ ഓഫ് ദി മാച്ചാകുന്ന 8- മത്തെ ഇന്ത്യൻ താരമായി മാറുകയായിരുന്നു രവി ബിഷ്‌ണോയി. ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്ന ബിഷ്‌ണോയി കഴിഞ്ഞ സീസൺ  ഐ പി എല്ലിൽ പഞ്ചാബിന്റെ ഭാഗമായിരുന്നു. പഞ്ചാബിനായി പുറത്തെടുത്ത മികച്ച പ്രകടങ്ങളാണ് ബിഷ്‌ണോയിയെ ഇന്ത്യൻ ടീമിലെത്തിച്ചത്.

Read also: പ്രണയം പറഞ്ഞ് ഷിബു; ‘മിന്നൽ മുരളി’യിലെ പ്രേക്ഷകർ കാത്തിരുന്ന ഗാനമെത്തി

പ്രതിഭയുള്ള സ്പിൻ ബൗളർമാർ ഇന്ത്യയിൽ എക്കാലവും ഉണ്ടായിരുന്നു ആ നിരയിലെ പുതിയ പേരാണ് രവി ബിഷ്‌ണോയി. 2020 ലെ അണ്ടർ 19 ലോകകപ്പിൽ 17 വിക്കറ്റുകൾ നേടി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമായും ബിഷ്‌ണോയി മാറി. ടി 20 പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളിലും ചഹലിനൊപ്പം പന്തെറിയാൻ ബിഷ്‌ണോയി ഉണ്ടാകുമെന്നുറപ്പാണ്. സ്പിൻ ബൗളിംഗ് കൊണ്ട് മായാജാലം തീർക്കുന്ന പ്രതിഭകളുടെ ഇടയിലെ വലിയ പേരായി മാറട്ടെ ബിഷ്‌ണോയി.

Story highlights: India Spinner Ravi Bishnoi Delighted To Win Man Of The Match Award On Debut