പുറംകൈയ്യിൽ 18 മുട്ടകൾ ബാലൻസ് ചെയ്ത് യുവാവ്- രസകരമായൊരു റെക്കോർഡ് കാഴ്ച

February 27, 2022

ഒരു മുട്ട കയ്യിൽ ഇരുന്നാൽ എങ്ങാനും താഴെ വീണുപൊട്ടുമോ എന്ന് ടെൻഷനടിക്കാത്ത ആരുമുണ്ടാകില്ല. അത്രയും ശ്രദ്ധയോടെയാണ് പാചകം ചെയ്യുമ്പോൾ മുട്ടയെ ആളുകൾ സമീപിക്കുന്നത്. എന്നാൽ ഒറ്റയടിക്ക് കയ്യിൽ 18 മുട്ടകൾ ബാലൻസ് ചെയ്ത് റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു ഇറാഖി യുവാവ്. ഉള്ളം കയ്യിലല്ല, പുറംകൈയിലാണ് ഇദ്ദേഹം മുട്ട ബാലൻസ് ചെയ്തത്.

18 മുട്ടകൾ നിശ്ചിത സമയത്തേക്കാൾ കൂടുതൽ സമയം ബാലൻസ് ചെയ്തുകൊണ്ടാണ് ഇബ്രാഹിം സാദഖ് എന്ന യുവാവ് ഈ രസകരമായ നേട്ടം കൈവരിച്ചത്. 2020 മെയ് മാസത്തിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ജാക്ക് ഹാരിസ് സ്ഥാപിച്ച ലോക റെക്കോർഡിനെ വീതിച്ചെടുത്തിരിക്കുകയാണ് ഈ നേട്ടത്തിലൂടെ അദ്ദേഹം. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇക്കാര്യം.

തന്റെ കയ്യിലൊതുങ്ങുന്ന വസ്തുക്കളെ ബാലൻസ് ചെയ്താണ് താൻ ആരംഭിച്ചതെന്നും അങ്ങനെയാണ് തന്റെ കഴിവ് കണ്ടെത്തിയെന്നും സാദഖ് പറയുന്നു. ആഴ്ച്ചയിൽ നാല് ദിവസം അദ്ദേഹം പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. ‘ഇത്തരമൊരു റെക്കോർഡിന് ശ്രമിക്കുമ്പോൾ നിങ്ങൾക്ക് ഉയർന്ന തലത്തിലുള്ള ശ്രദ്ധ ആവശ്യമാണ്, അത് നേടാൻ പ്രയാസമാണ്’ സാദെഖ് പറയുന്നു. ഒരു ഗിന്നസ് യോഗ്യതയ്ക്ക് സാദഖ് അഞ്ച് സെക്കൻഡോ അതിൽ കൂടുതലോ മുട്ടകൾ താഴെയിടാതെ ബാലൻസ് ചെയ്യേണ്ടതുണ്ട്.

Read Also: ‘കദളി കൺകദളി ചെങ്കദളി..’പാടി എസ്തർ-രണ്ടരവയസുമുതൽ സംഗീതലോകത്ത് വിസ്മയമായ മിടുക്കി- വിഡിയോ

പരമ്പരാഗത ചൈനീസ് രീതിയായ മുട്ട ബാലൻസിംഗ് (സ്റ്റാക്കിംഗ്) പോലെ മുട്ടകൾ ഉൾപ്പെടുന്ന ലോക റെക്കോർഡുകളുടെ മറ്റ് ചില വിഭാഗങ്ങളുണ്ട്. 2021 ഡിസംബർ 25 ന് ഇസ്താംബൂളിൽ നാല് മുട്ടകൾ ലംബമായി അടുക്കിവെച്ച് യെമനിലെ മുഹമ്മദ് ആബെൽഹമീദ് മുഹമ്മദ് മുഖ്ബെൽ ലോക റെക്കോർഡ് നേടിയിരുന്നു.

Story highlights- Iraqi man equals Guinness world record for balancing 18 eggs on back of hand