റഷ്യ-യുക്രൈൻ പ്രതിസന്ധി: സമാധാനത്തിനായി അഭ്യർത്ഥിച്ച് കൊച്ചു പെൺകുട്ടി- ഹൃദയംതൊട്ടൊരു വിഡിയോ
ലോകത്തിന്റെ കളങ്കം ഇതുവരെ ബാധിക്കത്തതിനാൽ കുട്ടികൾ വളരെ സത്യസന്ധതയോടെ സംസാരിക്കുന്നുവെന്ന് പലപ്പോഴും പറയാറുണ്ട്. അതുകൊണ്ടുതന്നെ യുദ്ധത്തിന്റെ കാഠിന്യവും ഏറ്റവുമധികം നൊമ്പരപ്പെടുത്തുന്നത് അവരെയാണ്. യുദ്ധം നിർത്തു എന്ന് ലോകത്തോട് അപേക്ഷിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെവിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
യുക്രൈനിലെ രൂക്ഷമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ കുഞ്ഞു കുട്ടിയുടെ ശക്തമായ സന്ദേശം. ബ്രിറ്റികിറ്റി എന്നുപേരുള്ള ഒരു അക്കൗണ്ട് പങ്കിട്ട വിഡിയോയിലാണ് ലില്ലി എന്ന പെൺകുട്ടി സന്ദേശവുമായി എത്തിയത്. ‘എനിക്ക് ഭൂമിയിൽ സമാധാനം വേണം. ഭൂമിയുടെ കഷണങ്ങളല്ല വേണ്ടത്’- ലിലി പറയുന്നു. ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിയ ഈ ശക്തമായ സന്ദേശം ലില്ലി എന്ന പെൺകുട്ടിയുടേതാണ്. യുക്രേനിയൻ യുദ്ധം അവസാനിപ്പിക്കാൻ ലോക നേതാക്കളോട് ലില്ലി ആവശ്യപ്പെടുന്നത് കാണാം.
Read Also: അമിതമായി ശരീരവും തലയോട്ടിയും വിയർക്കുന്നതിന്റെ കാരണവും പ്രതിവിധിയും
ഇൻസ്റ്റാഗ്രാമിൽ 1.1 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ബ്രിട്ടാനി ആൻഡ് ലില്ലി എന്ന അക്കൗണ്ടാണ് വിഡിയോ പങ്കിട്ടത്. ഈ പ്രായത്തിൽ അധികാരത്തിന്റെ പിടിവലികൾ അവൾ മനസ്സിലാക്കില്ലായിരിക്കാം, പക്ഷേ തീർച്ചയായും മാനവികതയെക്കുറിച്ച് അറിയാം എന്നാണ് വിഡിയോ കണ്ടവർ കമന്റ്റ് ചെയ്യുന്നത്. യുക്രൈൻ സംഘർഷം രൂക്ഷമായത് മുതൽ ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന ശക്തമായ സന്ദേശങ്ങളിൽ ഒന്നാണിത്.
Story highlights- Little girl appeals for peace