വർഷങ്ങൾക്ക് ശേഷമൊരു നിവിൻ പോളി-ആസിഫലി ചിത്രമായി ‘മഹാവീര്യർ’; ഫാന്റസി ടൈം ട്രാവൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
1983, ആക്ഷൻ ഹീറോ ബിജു എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി- എബ്രിഡ് ഷൈൻ കൂട്ടുക്കെട്ടിൽ നിന്നും പുറത്തു വരാൻ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് ‘മഹാവീര്യര്‍.’ പ്രശസ്ത മലയാള സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കി രൂപം കൊണ്ട സിനിമ ഒരു ഫാന്റസി മൂഡിലൊരുങ്ങുന്ന ചിത്രമാണ്. നിവിന്‍ പോളിയും ആസിഫലിയും കേന്ദ്രകഥാപാത്രമാകുന്ന മഹാവീര്യര്‍ തിയറ്റര്‍ റിലീസായാണ് എത്തുക.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്നു. പരീക്ഷണ സിനിമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്രീറ്റ് ആയിരിക്കും മഹാവീര്യരെന്ന് നടൻ ആസിഫലി പറഞ്ഞു. നൂറ് ശതമാനം ഇഷ്ടത്തോടെ ചെയ്ത സിനിമയാണ് മഹാവീര്യരെന്നും ആസിഫലി കൂട്ടിച്ചേർത്തു.
രാജസ്ഥാനിലും ഉത്തരാഖണ്ഡിലും ഉള്‍പ്പെടെ ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. എറണാകുളത്ത് എം.മുകുന്ദനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈന്‍, നടന്‍ ആസിഫ് അലി, നായിക ഷാന്‍വി ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണയാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും ‘മഹാവീര്യര്‍’ എന്ന ചിത്രത്തില്‍ ഒന്നിക്കുന്നത്. തിരക്കഥ എബ്രിഡ് ഷൈന്‍ തന്നെയാണ് ഒരുക്കിട്ടുള്ളത്.
Read More: താൻ ദുൽഖർ സൽമാന്റെ വലിയ ആരാധകനെന്ന് രൺബീർ കപൂർ; ഹേ സിനാമികക്ക് ആശംസകൾ നേർന്ന് ബോളിവുഡ് സൂപ്പർതാരം
ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം പോളി ജൂനിയര്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ പി.എസ് ഷംനാസ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഇഷാന്‍ ചാബ്രയാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.
Story Highlights: ‘Mahaveeryar’ first look poster out