ഇത് സാധാരണ സ്ട്രോബറിയല്ല, വിളഞ്ഞത് ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ട്രോബറി, ഭാരം- 289 ഗ്രാം

February 17, 2022

സാധാരണ ഒരു സ്ട്രോബറിയ്ക്ക് എത്ര ഭാരം കാണും…ആറോ ഏഴോ ഗ്രാം. എന്നാൽ ഇപ്പോഴിതാ കാൽ കിലോഗ്രാമോളം ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ സ്‌ട്രോബറിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇസ്രായേലിലെ ഏരിയൽ ചാഹി എന്നയാളാണ് ഈ സ്ട്രോബറി തന്റെ തോട്ടത്തിൽ വിളയിച്ചെടുത്തത്. പതിനെട്ട് സെന്റീമീറ്റർ നീളവും അഞ്ച് സെന്റി മീറ്റർ കട്ടിയുമുള്ള ഈ സ്ട്രോബറിയുടെ യഥാർത്ഥ ഭാരം 289 ഗ്രാമാണ്.

അതേസമയം ഏരിയൽ ചാഹിയും കുടുംബവും സ്വന്തമായി ഒരു കൃഷിത്തോട്ടം വിളയിച്ചിട്ടുണ്ട്. സ്ട്രോബറീസ് ഇൻ ദി ഫീൽഡ് എന്നാണ് ഇവരുടെ ഫാമിന്റെ പേര്. അതേസമയം പ്രത്യേകമായി വികസിപ്പിച്ചെടുത്ത ലാൻ എന്ന വിഭാഗത്തിലുള്ള സ്ട്രോബറിയാണിത്. ഈ വകഭേദത്തിലുള്ള സ്ട്രോബറികൾ ഇസ്രായേലിലെ തന്നെ അഗ്രികൾച്ചറൽ റിസേർച്ച് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ ഡോക്ടർ നിർ ഡായുടെ കീഴിലുള്ള ടീമാണ് വികസിപ്പിച്ചെടുക്കുന്നത്. അതേസമയം ഏരിയൽ ചാഹിയുടെ സ്ട്രോബറിയ്ക്ക് ഇത്രയധികം വലുപ്പം ഉണ്ടാകാൻ കാരണം അത് വളരുന്ന അന്തരീക്ഷം ആണെന്നാണ് ഡോക്ടർ നിർ ഡാ അടക്കമുള്ളവർ വിലയിരുത്തുന്നത്.

Read also: ഒരേ മരത്തിൽ നിന്നും 40 തരം വ്യത്യസ്ത ഫലങ്ങൾ; കൗതുകമായി ‘ട്രീ ഓഫ് 40’

ഇത്തവണ ഇസ്രായേലിൽ പതിവിലും കുറഞ്ഞ തണുപ്പായിരുന്നു. അതുകൊണ്ടുതന്നെ സാധാരണയിലും അധികം കാലതാമസം എടുത്താണ് ഇവിടെ സ്ട്രോബറി വിളഞ്ഞത്. ഏരിയലിന്റെ കൃഷിത്തോട്ടത്തിലെ വിളവുകളും ഏകദേശം 45 ദിവസത്തോളം എടുത്താണ് വിരിഞ്ഞത്. കാലതാമസം വിളവുകളുടെ ഫലപുഷ്ടി വർധിക്കാനും കാരണമായി. ഒരേ ചെടിയിൽ തന്നെ ഉണ്ടായ പല സ്ട്രോബറികൾ കൂടിചേർന്നാണ് ഇത്തവണ ഇത്രയും വലിയൊരു വില ഉണ്ടായത്. അതേസമയം നേരത്തെ ഉണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ സ്‌ട്രോബറിയുടെ റെക്കോർഡും ഇതോടെ ഏരിയലിന്റെ ഈ സ്ട്രോബറി തകർത്തിട്ടുണ്ട്.

Story highlights: Man Grows World’s Heaviest Strawberry, Breaks Record