‘ഏയ്, ക്യാ ബോൽത്തീ തൂ..’- ആസ്വദിച്ച് പാടി മിയയും ശ്രീഹരിയും
മലയാളികളുടെ സ്വീകരണമുറികളെ ആഘോഷമാക്കുകയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ സീസൺ 2. പാട്ടിനൊപ്പം കുറുമ്പിന്റെ രസക്കാഴ്ചകൾ സമ്മാനിക്കാൻ കുരുന്നു പാട്ടുകാർ ഒട്ടേറെയുണ്ട് ഇത്തവണ ടോപ് സിംഗറിൽ. പാട്ടുവേദിയിൽ പുത്തൻ പാട്ടുകാർക്കൊപ്പം മനോഹരമായ നിമിഷങ്ങളുമായി ആദ്യ സീസണിലെ പാട്ടുകാരും എത്താറുണ്ട്.
കഴിഞ്ഞ സീസണിലെ ശ്രദ്ധേയ മത്സരാർത്ഥിയായിരുന്ന ശ്രീഹരിയും ഈ സീസണിലെ കുറുമ്പിയായ മിയയും ചേർന്ന് പാടിയ ഗാനം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ‘ഏയ്, ക്യാ ബോൽത്തീ തൂ..’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിക്കുന്നത്. പാട്ടിനിടയിലെ ചിരിയൊക്കെ അതിമനോഹരമായാണ് മിയക്കുട്ടി അതേപടി പകർത്തി.
Read Also: ഗുണ്ട ജയനും കൂട്ടാളികളും തിയേറ്ററിലേക്ക്; ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്’ റിലീസ് തീയതി പ്രഖ്യാപിച്ചു
മുൻപ് മീശമാധവൻ എന്ന ചിത്രത്തിലെ ‘എന്റെ എല്ലാമെല്ലാമല്ലേ..’ എന്ന ഗാനം ശ്രീഹരിയും മേഘ്നയും ചേർന്ന് ആലപിച്ചത് ഹിറ്റായി മാറിയിരുന്നു. പാട്ടിന്റെ തുടക്കത്തിൽ ചില രസകരമായ സംഭാഷണങ്ങളുമുണ്ട്. സുജാതയുടെ ഈ രസികൻ സംഭാഷണങ്ങൾ അതേപടി മേഘ്ന പകർത്തിയത് ശ്രദ്ധനേടിയിരുന്നു.
Story highlights- miah mehak and sreehari bollywood song