മുന്തിരി ചേലുള്ള പെണ്ണായി മിയക്കുട്ടി, മനോഹരമായി പാടി ശ്രീഹരി; എഴുന്നേറ്റ് നിന്ന് കൈയടിച്ച് വേദി

February 27, 2022

പ്രേക്ഷകഹൃദയം കവർന്ന കുരുന്ന് ഗായകരാണ് പാട്ട് കൂട്ടിലെ കൊച്ചുമിടുക്കി ഫോർട്ടുകൊച്ചിക്കാരി മിയ മെഹക്കും, പാലക്കാടുകാരൻ ശ്രീഹരിയും. പ്രായത്തിനെപ്പോലും വെല്ലുന്ന പ്രകടനകളുമായി ആസ്വാദകമനം കവരാൻ എത്തുന്ന കുരുന്നുകളുടെ മറ്റൊരു സുന്ദരഗാനമാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ ‘മുന്തിരി ചേലുള്ള പെണ്ണേ… മുന്തിരി ചേലുള്ള പെണ്ണേയെന്‍ ഖല്‍ബിലെ മുത്തിന്നു പേരു മൊഹബ്ബത്ത്’ എന്ന ഗാനവുമായാണ് ഇരുവരും പാട്ട് വേദിയിൽ എത്തുന്നത്.

യൂസഫലി കേച്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ മാപ്പിള ഗാനം വളരെ മനോഹരമായി വേദിയിൽ ആസ്വദിച്ച് പാടുകയാണ് ഈ കുരുന്നുകൾ. അമ്പരപ്പിക്കുന്ന ആലാപനത്തിനൊപ്പം അതിമനോഹരമായ ഭാവത്തോടെയുമാണ് ഈ കുരുന്നുകൾ പാട്ട് പാടുകയാണ്. ഇരുവരുടെയും ആലാപനമികവിന് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് വേദിയിലെ വിധികർത്താക്കൾ മറുപടി നൽകിയത്.

ടോപ് സിംഗർ രണ്ടാം സീസണിലെ മികച്ച ഗായകരിൽ ഒരാളാണ് ശ്രീഹരി. കലാഭവൻ മണിയുടെ ഗാനങ്ങൾ അതിമനോഹരമാക്കിയതിലൂടെയാണ് പാട്ടുവേദിയിൽ ഈ കൊച്ചുമിടുക്കൻ ശ്രദ്ധേയനായത്. പിന്നീട് വൈവിധ്യമാർന്ന പാട്ടുകളിലൂടെയും വിനയത്തിലൂടെയും ആസ്വാദകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ശ്രീഹരി. പാലക്കാടിന്റെയും പാട്ടുവേദിയുടെയും മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്. ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ശ്രീഹരി. ഇത്തവണയും അത് ഉറപ്പാക്കുന്നതായിരുന്നു ഈ കുഞ്ഞു മോന്റെ ആലാപനം.

Read also: കാലാ, കബാലി, സര്‍പ്പാട്ട പരമ്പരൈ- വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച പാ രഞ്ജിത്ത് ഇനി ബോളിവുഡിൽ; ‘ബിർസ’യുടെ വിശേഷങ്ങൾ

അതേസമയം കുറുമ്പ് നിറഞ്ഞ വർത്തമാനങ്ങൾക്കൊണ്ടും അതിശയിപ്പിക്കുന്ന ആലാപന മികവുകൊണ്ടും നിരവധി ആരാധകരെ നേടിയെടുത്തതാണ് മിയക്കുട്ടി. മലയാളത്തിന് പുറമെ തമിഴും ഹിന്ദിയും ഗാനങ്ങളും വരെ അതിമനോഹരമായി ആലപിക്കാറുണ്ട് ഈ കുഞ്ഞുമോൾ. പലപ്പോഴും വിധികർത്താക്കളെയും പാട്ട് വേദിയെയും വരെ അത്ഭുതപ്പെടുത്താറുണ്ട് ഈ കുഞ്ഞുമോൾ.

Story highlights: Miya sings with Sreehari