അതിഭീകരമായ അഗ്നിപർവ്വത സ്ഫോടനം- പിന്നാലെ പർവ്വതത്തിനുള്ളിൽ നിന്നും ആകാശത്തേക്ക് നീണ്ട മിന്നൽ പിണറുകൾ; കൗതുക കാഴ്ച
അതിഭീകരമാണ് അഗ്നിപർവ്വത സ്ഫോടനങ്ങൾ കാണാൻ. ഉരുകി ഒലിക്കുന്ന ലാവയും ജ്വലിക്കുന്ന തീയും ഭീകരത സൃഷ്ടിക്കുമെങ്കിലും ആ കാഴ്ചയ്ക്കും ഒരു കൗതുകമുണ്ട്. അത്തരമൊരു കൗതുകകരമായ കാഴ്ച്ചയായി മാറിയിരിക്കുകയാണ് ഇറ്റലിയിലെ മൗണ്ട് എറ്റ്‌ന. വ്യാഴാഴ്ചയാണ് എറ്റ്‌ന പൊട്ടിത്തെറിച്ചത്.
യൂറോപ്പിലെ ഏറ്റവും ഉയരമുള്ളതും സജീവവുമായ അഗ്നിപർവ്വതമായിരുന്നു എറ്റ്ന . നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോഫിസിക്സ് ആൻഡ് വോൾക്കനോളജിയുടെ കണക്കനുസരിച്ച് സ്‌ഫോടനം 8-10 കിലോമീറ്റർ അകലെ വരെ സ്‌ഫോടനത്തിന്റെ ചാരവും പുകയും ഒഴുകി പടർന്നിരുന്നു. ആർക്കും പരിക്കുകളോ ഒന്നും സംഭവിച്ചിട്ടില്ല.
ഇപ്പോഴിതാ, വ്യത്യസ്തമായ ഒരു കാഴ്ച്ചയാണ് ശ്രദ്ധനേടുന്നത്. ഒരു റിപ്പോർട്ട് അനുസരിച്ച്, അഗ്നിപർവ്വതത്തിനുള്ളിലെ ചാരങ്ങളുടെ കണങ്ങൾ കൂട്ടിയിടിച്ച് പർവ്വതത്തിനുള്ളിൽ നിന്നും വൈദ്യുതി പുറത്തേക്ക് ഉയർന്നു. ഇത് വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണെന്ന് ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോഫിസിക്സ് ആൻഡ് വോൾക്കനോളജിയിലെ അഗ്നിപർവ്വത വിദഗ്ധർ പറയുന്നു. പൊട്ടിത്തെറിയും മിന്നൽ പിണറുകളും അപൂർവ്വമായി മാത്രമേ ഒന്നിച്ചെത്താറുള്ളു. അവ സാധാരണയായി കടലിന് സമീപം സ്ഥിതിചെയ്യുന്ന അഗ്നിപർവ്വതങ്ങളിലാണ് സംഭവിക്കാറുള്ളത്.
ഇറ്റലിയുടെ കിഴക്കൻ തീരത്തുള്ള ഒരു സജീവ അഗ്നിപർവ്വതമാണ് മൗണ്ട് എറ്റ്ന. ഞാൻ ഉരുകുന്നു എന്നാണ് ഈ പേരിനു അർത്ഥം തന്നെ. എറ്റ്നയുടെ ഏറ്റവും ഉയർന്ന ഉയരം 10,900 അടി (3,320 മീറ്റർ) ആയതുകൊണ്ട് യൂറോപ്പിലെ ഏറ്റവും ഉയർന്ന സജീവ അഗ്നിപർവ്വതമാണ് എറ്റ്ന. 1669 നും 1900 നും ഇടയിൽ 26 പൊട്ടിത്തെറികൾ ആണ് ഇവിടെ നടന്നിട്ടുള്ളത് .സമീപ വർഷങ്ങളിൽ ഇത് ആദ്യമായല്ല എറ്റ്ന പർവ്വതം പൊട്ടിത്തെറിക്കുന്നത്. 2021ൽ 30 ദിവസത്തിനിടെ രണ്ടുതവണ പൊട്ടിത്തെറിച്ചു.
Story highlights- Mount Etna eruption creating rare volcanic storm, sending dramatic lightning streaks across the sky