കത്തിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും സാഹസീകമായി നായയെ രക്ഷിച്ച് പൊലീസുകാരൻ, കൈയടിച്ച് സോഷ്യൽ മീഡിയ
സ്വന്തം ജീവൻ പണയംവെച്ചും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തുനിഞ്ഞിറങ്ങുന്ന രക്ഷാപ്രവർത്തകരെയും പട്ടാളക്കാരെയും പൊലീസുകാരെയുമൊക്കെ നമുക്ക് പരിചിതമാണ്. ഇപ്പോഴിതാ കത്തിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും ഒരു നായയെ രക്ഷിക്കാൻ ശ്രമിക്കുന്ന പൊലീസുകാരനാണ് സമൂഹമാധ്യമങ്ങളുടെ അടക്കം ശ്രദ്ധനേടുന്നത്. കൊളറാഡോയിലെ ഡഗ്ലസ് കൗണ്ടിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് കത്തികൊണ്ടിരുന്ന കാറിൽ നിന്നും അതിസാഹസീകമായി നായയെ രക്ഷിക്കുന്നത്.
അതേസമയം കാർ കത്തുന്ന വിവരം അറിയിച്ചതിനെത്തുടർന്ന് ഇവിടെ എത്തിയതാണ് മൈക്കിൾ ഗ്രിഗോറെക് എന്ന പൊലീസ് ഉദ്യോഗസ്ഥനും സംഘവും. ഇവർ ഇവിടെ എത്തിയപ്പോഴേക്കും കാർ ഏകദേശം പൂർണമായും കത്തിക്കഴിഞ്ഞിരുന്നു. അതേസമയം കാറിലെ തീ അണയ്ക്കുന്നതിനായി ഈ സമയം കൈയിൽ കിട്ടിയതെല്ലാം വാഹനത്തിലേക്ക് വലിച്ചെറിയുകയായിരുന്നു കാർ ഉടമ. എന്നാൽ അടുത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് തന്റെ പ്രിയപ്പെട്ട വളർത്തുനായ വാഹനത്തിൽ കുടുങ്ങിയിരിക്കുകയാണെന്നും അവനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ഉടമ ആവശ്യപ്പെട്ടു.
Read also: വെള്ളത്തിൽവീണ ആളുടെ ജീവൻ രക്ഷിച്ചത് നായയുടെ സമയോചിതമായ ഇടപെടൽ
ഉടൻതന്നെ മൈക്കിൾ ഒട്ടും സമയം പാഴാക്കാതെ കൈയിൽ ഉണ്ടായിരുന്ന ബാറ്റൺ ഉപയോഗിച്ച് വാഹനത്തിന്റെ ജനാലകൾ ഓരോന്നായി തകർത്തു. എന്നാൽ അവശനിലയിലായ നായയ്ക്ക് പുകയ്ക്കുള്ളിലൂടെ പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ ഉടമയും മൈക്കിളും ചേർത്ത് നായയെ പുറത്തെടുത്തു. തുടർന്ന് നായയെയും കൊണ്ട് അടുത്തുള്ള മഞ്ഞിലേക്ക് ഓടിയ മൈക്കിളിന്റെ സമയോചിതമായ ഇടപെടലാണ് ഈ നായയുടെ ജീവൻ രക്ഷിക്കാൻ കാരണമായത്.
Story highlights; Police officer rescues dog from burning car- video