ഡൗൺ സിൻഡ്രമുള്ള കുഞ്ഞിനെ കൂടെയുള്ളവർ ഒറ്റപ്പെടുത്തി, ലോകത്തിന് മാതൃകയായി കുരുന്നിന്റെ കൈപിടിച്ച് സ്കൂളിലേക്കെത്തിയ പ്രസിഡന്റ്…

February 13, 2022

ഇന്ന് ജനിച്ചു വീഴുന്ന പലകുട്ടികളും ഡൗൺ സിൻഡ്രോം ബാധിതനാണ്, ഇത്തരത്തിലുള്ള കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് യു എസിലാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം പ്രതിവർഷം ഏകദേശം 6000 കുട്ടികൾ ഇങ്ങനെ ഡൗൺ സിൻഡ്രോം ബാധിതയായി ജനിക്കുന്നുണ്ട്.

വളരെയധികം പ്രത്യേകതകളോടെ ജനിക്കുന്ന ഈ കുരുന്നുകളെ, അകറ്റിനിർത്തുകയല്ല ചേർത്ത് പിടിക്കുകയാണ് വേണ്ടത്… ഈ വാക്കുകൾ ഓർപ്പിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ അടക്കം വളരെയധികം ശ്രദ്ധനേടുന്ന ഒരു വാർത്ത. റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയയുടെ പ്രസിഡന്റ് സ്റ്റെവോ പെൻഡറോവ്സ്കിയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ ദിവസം ഡൗൺ സിൻഡ്രോം ബാധിതയായ പതിനൊന്ന് വയസുകാരിയുടെ കൈപിടിച്ച് സ്കൂളിലേക്ക് പോകുന്ന സ്റ്റെവോയുടെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത്.

ഡൗൺ സിൻഡ്രോം ബാധിതയായതിനാൽ എംബ്ല അഡെമി എന്ന കുരുന്നിന് സ്കൂളിൽ മറ്റ് കുട്ടികളിൽ നിന്നും ഏറെ ഒറ്റപ്പെടലും കളിയാക്കലും ഏറ്റുവാങ്ങേണ്ടിവന്നു. മറ്റുള്ളവർ ഈ കുരുന്നിനെ ഉപദ്രവിച്ചു എന്നറിഞ്ഞതോടെയാണ് ഈ കുരുന്നിനും ഇതുപോലുള്ള മറ്റ് കുരുന്നുകൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഈ കുരുന്നിനൊപ്പം പ്രസിഡന്റ് നേരിട്ട് സ്കൂളിലെത്തിയത്. പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ ഈ കുഞ്ഞിനൊപ്പം അവളുടെ കൈകൾ പിടിച്ച് അവളുടെ ക്ലാസ് മുറിയിലേക്കും സുഹൃത്തുക്കൾക്കിടയിലേക്കും കടന്നുചെന്നാണ്’ സ്റ്റെവോ ഈ കുരുന്നിന് പിന്തുണ നൽകിയത്.

Read also: 60- ആം വയസിൽ മോഡലായി മമ്മിക്ക, ഇത് ജീവിതം മാറ്റിമറിച്ച മേക്കോവറിന്റെ കഥ

അതേസമയം ഇൻസ്റ്റഗ്രാമിൽ ഈ കുരുന്നിനെ കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചുകൊണ്ട് പ്രസിഡന്റ് കുറിച്ചത് ഇങ്ങനെ: നാമെല്ലാവരും ജീവിക്കുന്നത് ഒരു രാജ്യത്താണ്, ഒരു രാജ്യമെന്ന നിലയിലും വ്യക്ത്തി എന്ന നിലയിലും മറ്റുള്ളവരെ ചേർത്ത് പിടിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിൽ ഏറ്റവും പ്രധാനം മറ്റുള്ളവരോടുള്ള സഹാനുഭൂതിയാണ്. എംബ്ലയെ പോലുള്ള കുട്ടികൾക്ക് ഇത് അനിവാര്യമാണ്. അവളെപോലുള്ള കുഞ്ഞുങ്ങളോട് ആത്മാർത്ഥമായി ഇടപെടുകയും അവരോട് ചേർന്ന് നിൽക്കുകയും വേണം’.

അതേസമയം പ്രസിഡന്റിന്റെ ഈ പ്രവർത്തിയ്ക്ക് നിറഞ്ഞ അഭിനന്ദനങ്ങളാണ് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇത് മറ്റുള്ളവർക്ക് വലിയ പ്രചോദനം ആകും എന്നാണ് എല്ലാവരും അറിയിക്കുന്നത്.

Story highlights: president walks girl with Down syndrome to school after she was bullied