എഡി 739-ൽ ആരംഭിച്ച പബ്ബ് 1,229 വർഷത്തിന് ശേഷം ആദ്യമായി അടച്ചുപൂട്ടിയപ്പോൾ

ഒരു ഞായറാഴ്ചയോ വിശേഷദിവസമോ ഹർത്താലോ ആണെങ്കിൽ കടകളും സ്ഥാപനങ്ങളുമെല്ലാം അടച്ചിടുന്നു പതിവാണ് നമ്മുടെ നാട്ടിൽ. എന്നാൽ 1,229 വർഷങ്ങൾക്ക് ശേഷം ആദ്യമായി അടയ്ക്കപ്പെട്ട ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ പബ്ബാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരമാകുന്നത്. നിർബന്ധിതമായി അടയ്ക്കേണ്ട അവസ്ഥയിലാണ് ഇങ്ങനെ വാർത്തകളിൽ ഈ പബ്ബ് നിറയുന്നത്.
എഡി 739-ൽ ‘യെ ഓൾഡെ ഫൈറ്റിംഗ് കോക്ക്സ്’ എന്ന പബ്ബ് പ്രവർത്തനം ആരംഭിച്ചതായി കരുതുന്നു. ഇത്രയും വർഷങ്ങൾ സജീവമായി നിലകൊണ്ട പബ്ബിന് നിർഭാഗ്യവശാൽ കൊവിഡ് കാരണം യുകെയിലെ ആയിരക്കണക്കിന് മറ്റ് റെസ്റ്റോറന്റുകൾക്കും പബ്ബുകൾക്കും സംഭവിച്ച അതേ വിധിയാണ് സംഭവിച്ചത്.
Read Also: ഡിസൈനുകൾക്കൊപ്പം കംഫർട്ടും ശ്രദ്ധിക്കാം; പാദരക്ഷകള്‍ വാങ്ങുമ്പോള്‍ നോക്കി വാങ്ങൂ
റിപ്പോർട്ടുകൾ പ്രകാരം,പബ്ബിന് വലിയ നഷ്ടമാണ് കൊവിഡ് കാലത്ത് സംഭവിച്ചത്. വളരെ ദുഃഖത്തോടെയാണ് പബ്ബിന്റെ ഉടമ പ്രതികരിക്കുന്നത്. അടച്ചുപൂട്ടിയെങ്കിലും ചരിത്രത്തിൽ ഒരു ചെറിയ പങ്കുവഹിക്കാൻ സാധിച്ച നന്ദിയും ഉടമ ക്രിസ്റ്റോ ടോഫാലി പങ്കുവെച്ചു. 2020-ൽ യുകെയിൽ കൊറോണ പിടിപെടുന്നതിന് മുമ്പുതന്നെ പബ്ബിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആയിരുന്നു.
Story highlights- pub has closed for the first time in 1,229 years due to Covid-19