ക്രമം തെറ്റിയുള്ള ഭക്ഷണരീതി ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമ്പോൾ, അറിയണം ചില പൊടികൈകൾ

February 1, 2022

കഴിഞ്ഞ കുറെ നാളുകളായി കൊറോണ വൈറസ് സൃഷ്ടിച്ച ഭീതിയിലാണ് ലോകജനത. അതിന് പുറമെ ഒമിക്രോൺ പോലുള്ള കൊറോണയുടെ മറ്റ് വകഭേദങ്ങളും എത്തി.. ഇവയ്‌ക്കെതിരെ ശക്തമായ പോരാട്ടത്തിലാണ് ആരോഗ്യപ്രവർത്തകരും അധികൃതരും. എന്നാൽ സ്വന്തം ആരോഗ്യകാര്യത്തിൽ അല്പം കരുതൽ നമുക്കെല്ലാവർക്കും അത്യാവശ്യമാണ്. പക്ഷെ ഇക്കാലഘട്ടത്തിൽ സോഷ്യൽ ഇടങ്ങളിലും മറ്റും പ്രചരിക്കുന്ന വ്യാജ മരുന്നുകളും പൊടികൈകളും ഉപയോഗിക്കാതെയും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇക്കാലത്ത് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ദഹനപ്രശ്നങ്ങൾ. ക്രമം തെറ്റിയ ഭക്ഷണരീതി തന്നെയാണ് ഇതിന് പ്രധാന കാരണവും. എന്നാൽ അല്പമൊന്ന് ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങളെ നമുക്ക് ഒരുപരിധിവരെ ഒഴിവാക്കാനാകും. കറുകപ്പട്ട, ഉലുവ, പെരുംജീരകം, തക്കോലം എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ദഹനപ്രശ്നങ്ങളെ ഒരുപരിധിവരെ ഇല്ലാതാക്കാൻ സാധിക്കും.

Read also: മമ്മൂട്ടിയുടെ അമുദനെ ഹൃദയത്തിലേറ്റിയ സിനിമ ആസ്വാദകർക്ക് പുതിയ ചിത്രവുമായി റാം; നായകനായി നിവിൻ പോളി

പ്രമേഹരോഗത്തിനും സ്ത്രീകളിൽ കണ്ടുവരുന്ന പിസിഒസ് പോലുള്ള ബുദ്ധിമുട്ടുകൾക്കും വരെ ഇത് സഹായകമാകും എന്നാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ നമാമി അഗർവാൾ പറഞ്ഞത്. ഗ്യാസ്ട്രബിള്‍, വയറു കമ്പിക്കല്‍, ദഹനക്കേട്, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മികച്ച മറ്റൊരു പരിഹാരമാണ് ജാതിക്ക. ജാതിക്ക പൊടിച്ചത് അല്‍പം തേനില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ഉദര സംബന്ധമായ അസ്വസ്ഥകള്‍ പരിഹരിക്കും. വീടുകളിൽ ലഭിക്കുന്ന ഇത്തരം ഔഷധഗുണങ്ങളുള്ള കൂട്ടുകൾ കഴിക്കുന്നത് മറ്റ് പാർശ്വഫലങ്ങൾ ഉണ്ടാകാതെയും നമ്മെ സഹായിക്കുന്നവയാണ്.

Story highlights:Simple Ways to Manage Digestive Problems