‘ഇന്നുവരെ കഴിച്ചതിൽവെച്ച് ഏറ്റവും രുചികരമായ ഭക്ഷണം’- ഇന്ത്യൻ വിഭവം രുചിച്ച സ്പാനിഷ് യുവതിയുടെ അമ്പരപ്പിക്കുന്ന പ്രതികരണം
ഇന്ത്യൻ ഭക്ഷണത്തോട് എപ്പോഴും വിദേശികൾ കൗതുകം പുലർത്താറുണ്ട്. സ്വാദിന്റെയും മണത്തിന്റെയും രൂപത്തിന്റെയും പേരിൽ വിസ്മയങ്ങൾ സൃഷ്ടിക്കാറുള്ള ഇന്ത്യൻ വിഭവങ്ങൾ വിപണിയിലുണ്ട്. ഇപ്പോഴിതാ, ഒരു സ്പാനിഷ് വനിതയെയും അമ്പരപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ വിഭവമായ ചിക്കൻ ടിക്ക മസാല.
ഫാത്തിമ ഡി ടെറ്റുവാൻ എന്ന യുവതി മാഡ്രിഡിലെ ഒരു റെസ്റ്റോറന്റിൽ നാനിനൊപ്പം ചിക്കൻ ടിക്ക മസാല ആണ് കഴിച്ചത്. രുചികരമായ ഈ കറി കഴിച്ചതിന്റെ അനുഭവം പങ്കുവെച്ച ഫാത്തിമയ്ക്ക് ‘അത്ഭുതകരമായ ഭക്ഷണം ‘ ആയിമാറി ചിക്കൻ ടിക്ക മസാല.
ആഹാരം കഴിച്ചഫാത്തിമ തന്റെ ആദ്യ ഇന്ത്യൻ ഭക്ഷണം തീർച്ചയായും ആസ്വദിച്ചുവെന്ന് വിഡിയോയിൽ കാണാം. ‘ഇന്നുവരെ ഞാൻ കഴിച്ചതിൽ വെച്ച് ഏറ്റവും മികച്ചത് ഇതാണ്’ എന്നാണ് യുവതി പ്രതികരിച്ചത്.
‘എന്റെ 20 വർഷത്തെ ജീവിതത്തിൽ ഞാൻ ഇന്ത്യൻ ഭക്ഷണങ്ങളൊന്നും പരീക്ഷിച്ചിട്ടില്ലെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല’ എന്ന അടിക്കുറിപ്പോടെയാണ് അവർ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ പരമ്പരാഗത വിഭവത്തിന്റെ രുചിയിൽ ആകൃഷ്ടയായ ഫാത്തിമ, തന്റെ അടുത്ത ചോയ്സ് എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും വിഡിയോയിലൂടെ ചോദിക്കുന്നുണ്ട്.
Story highlights- Spanish woman tries Indian food for the first time