യഥാർത്ഥ ഗായകനെ പോലും വിസ്മയിപ്പിച്ച പ്രകടനം; പാട്ടുവേദിയിൽ ശ്രീനന്ദ് ഒരുക്കിയ വിസ്മയം- വിഡിയോ
ശ്രുതിവസന്തത്തിന്റെ വർണ്ണപകിട്ടാർന്ന മത്സര വേദിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്നുഗായകരുടെ സർഗ്ഗ പ്രതിഭ കണ്ടെത്താനും അവയെ പ്രതിഫലിപ്പിക്കാനും ഫ്ളവേഴ്സ് ടോപ് സിംഗർ നടത്തുന്ന ശ്രമങ്ങൾ ചെറുതല്ല. മനോഹരങ്ങളായ ഒട്ടേറെ നിമിഷങ്ങളും അവിസ്മരണീയമായ അനുഭവങ്ങളുമെല്ലാം ടോപ് സിംഗറിൽ പിറക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു വിസ്മയ നിമിഷം പിറന്നിരിക്കുകയാണ്.
പാട്ടുവേദിയിലെ വിനീത ഗായകനാണ് ശ്രീനന്ദ്. ഓരോ പാട്ടിനോടും വളരെയധികം നീതി പുലർത്തുന്ന ഈ കുഞ്ഞു കലാകാരൻ പാട്ടുവേദിയിലെ വിധികർത്താവായ എം ജി ശ്രീകുമാർ ആലപിച്ച ചന്ദനമണി സന്ധ്യകളുടെ എന്ന ഗാനത്തിലൂടെയാണ് ആസ്വാദക മനം ഇപ്പോൾ കവർന്നിരിക്കുന്നത്.
എല്ലാവരും വളരെയധികം ആവേശത്തോടെ ശ്രീനന്ദിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയായിരുന്നു. പാടി തീർന്നതും വിധികർത്താക്കൾ ഒന്നായി വേദിയിലേക്ക് എത്തി. ശ്രീനന്ദിനെ എടുത്തുയർത്തിയതും സ്നേഹചുംബനങ്ങൾ നൽകിയും അവർ വാരിപ്പുണർന്നു. അതുല്യ ഗായകൻ കെ ജെ യേശുദാസിനേക്കാൾ ഉയരങ്ങളിൽ എത്തട്ടെ എന്നാണ് ഗാനം ആലപിച്ച എം ജി ശ്രീകുമാർ തന്നെ പറഞ്ഞത്.
ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗറിൽ ഏറെ പ്രിയപ്പെട്ട അച്ഛനെ ഓര്‍ത്ത് ടോപ് സിംഗര്‍ വേദിയില്‍ ശ്രീനന്ദ് പാടിയത് മുൻപ് ശ്രദ്ധനേടിയിരുന്നു. സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍
അച്ഛനെയാണെനിക്കിഷ്ടം… എന്ന ഗാനമായിരുന്നു അന്ന് ശ്രീനന്ദ് പാടിയത്.
Story highlights- sreenand’s amazing performance