ഇന്ത്യയുടെ വാനമ്പാടി മലയാളത്തിൽ പാടിയത് ഒരേയൊരു ഗാനം മാത്രം; ഇന്നും ഉള്ളുതൊടുന്ന മധുര ഗാനമിതാണ്..
പാട്ടുകളുടെ മാന്ത്രികതയിലൂടെ പ്രേക്ഷകരിൽ വികാരങ്ങൾ പകർന്ന ഗായിക ലതാ മങ്കേഷ്‌കർ ഇനിയില്ല. ‘ഇന്ത്യയുടെ വാനമ്പാടി’ എന്ന പേര് നേടി ഇന്ത്യൻ സംഗീത വ്യവസായത്തിന് സംഗീത മാസ്മരികത പകർന്ന ഗായികയുടെ സംഭാവനകൾ വളരെ വലുതാണ്. ലതാ മങ്കേഷ്‌കർ 36-ലധികം ഇന്ത്യൻ ഭാഷകളിലും മറ്റ് ചില വിദേശ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് നിരവധി ആരാധകരെ അവർ നേടിയിട്ടുണ്ടെങ്കിലും, 1974 ൽ പുറത്തിറങ്ങിയ ‘നെല്ല് ’ എന്ന ചിത്രത്തിന് വേണ്ടി മാത്രമാണ് മലയാളത്തിൽ ഒരു ഗാനം പാടിയിട്ടുള്ളൂ എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്.
രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘നെല്ല്’ എന്ന ചിത്രത്തിന് വേണ്ടി ലതാ മങ്കേഷ്‌കർ പാടിയതാണ് ‘കദളി ചെങ്കദളി’ എന്ന ഗാനം. രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘ചെമ്മീൻ’ എന്ന ചിത്രത്തിലെ ‘കടലിനക്കരെ പോണോരെ’ എന്ന ഗാനം ആലപിക്കാൻ ലതാ മങ്കേഷ്‌കറിനെയാണ് ഗാനരചയിതാവ് സലിൽ ചൗധരി ഉദ്ദേശിച്ചത്. അജ്ഞാതമായ ചില കാരണങ്ങളാൽ, ലതാ മങ്കേഷ്‌കർ നിരസിക്കുകയും പിന്നീട് പ്ര രാമു കാര്യാട്ട് തന്നെ സംവിധാനം ചെയ്ത ‘നെല്ല്’ എന്ന സിനിമയിൽ ഒരു ഗാനം ആലപിക്കാൻ സമ്മതിക്കുകയും ചെയ്യുകയായിരുന്നു.
Read Also: ആരാണ് പരോളിൽ ഇറങ്ങി മുങ്ങിയ സോളമൻ’: ദുരൂഹത ഉണർത്തി ‘പത്താം വളവ്’ ടീസർ
ചിത്രത്തിലെ ‘കദളി ചെങ്കദളി’ എന്ന ഗാനം ആലപിക്കാൻ ലതാ മങ്കേഷ്‌കറിനെ മലയാളം ഉച്ചരിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചത് കെ ജെ യേശുദാസായിരുന്നുവെന്നും സൂചനകളുണ്ട്. ‘കദളി ചെങ്കദളി’ എന്ന ഗാനത്തിന്റെ മനോഹരമായ ആലാപനം കൊണ്ട് മലയാളികൾ ഇന്നും മുതിർന്ന ഗായിക ലതാ മങ്കേഷ്‌കറിനെ ഓർക്കുന്നു. വയലാർ രാമവർമയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സലിൽ ചൗധരിയാണ്.
Story highlights- the only song sung by Lata Mangeshkar in Malayalam