മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങി കിലി പോളും സഹോദരിയും; ഇന്ത്യൻ ഗാനങ്ങളോടുള്ള പ്രണയത്തിലൂടെ താരമായ ടാൻസാനിയൻ സഹോദരങ്ങൾ

February 27, 2022

ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധനേടിയ ടാൻസാനിയൻ താരങ്ങളാണ് കിലി പോളും സഹോദരി നീമ പോളും. പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് ഹിറ്റ ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ചുവടുവെച്ചുമൊക്കെ ആണ് ഇവരുടെ തുടക്കം. ബോളിവുഡ് ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തതോടെയാണ് ഇരുവരും ലോകശ്രദ്ധനേടിയത്. ഒട്ടേറെ ആരാധകർ ഇപ്പോൾ ഇന്ത്യയിൽ കിലി പോളിനും നീമയ്ക്കുമുണ്ട്. ഇപ്പോഴിതാ, മൻ കീ ബാത്തിൽ ഇരുവരെയും കുറിച്ച് പരാമർശിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുകയും മുതിർന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ മരണശേഷം അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തതിനാണ് ജനപ്രിയ റീൽസ് ഉപയോക്താക്കളായ കിലി പോളിനെയും നീമ പോളിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. തന്റെ ‘മൻ കീ ബാത്ത്’ പരിപാടിയുടെ 86-ാമത് എഡിഷനിലാണ് ടാൻസാനിയൻ സഹോദരങ്ങളെ കുറിച്ച് അദ്ദേഹം പരാമർശം നടത്തിയത്.

അടുത്തിടെയായി ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും സഹോദരി നീമയും ഫേസ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ധാരാളം വാർത്തകളിൽ നിറഞ്ഞിരിക്കുന്നു, നിങ്ങളും അവരെക്കുറിച്ച് കേട്ടിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവർക്ക് ഇന്ത്യൻ സംഗീതത്തോട് അഭിനിവേശമുണ്ട്, ഇക്കാരണത്താൽ അവർ വളരെ ജനപ്രിയരാണ്.

Read Also: റഷ്യ-യുക്രൈൻ പ്രതിസന്ധി: സമാധാനത്തിനായി അഭ്യർത്ഥിച്ച് കൊച്ചു പെൺകുട്ടി- ഹൃദയംതൊട്ടൊരു വിഡിയോ

‘അവരുടെ ലിപ് സമന്വയത്തിന്റെ മികവ് അവർ എത്രമാത്രം കഠിനാധ്വാനം ചെയ്യുന്നു എന്ന് കാണിക്കുന്നു. അടുത്തിടെ, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അദ്ദേഹം നമ്മുടെ ദേശീയ ഗാനമായ ‘ജന ഗണ മന’ ആലപിക്കുന്ന വിഡിയോ വൈറലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ലതാ ദീദിയുടെ ഗാനം അവതരിപ്പിച്ചുകൊണ്ട് അവർ ആത്മാർത്ഥമായ ആദരാഞ്ജലി അർപ്പിച്ചു. സഹോദരങ്ങളായ കിലിയെയും നീമയെയും അവരുടെ അത്ഭുതകരമായ സർഗ്ഗാത്മകതയ്ക്ക് ഞാൻ വളരെയധികം അഭിനന്ദിക്കുന്നു’- പ്രധാനമന്ത്രി പറയുന്നു. അതേസമയം, അടുത്തിടെ കിലി പോളിനെ ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആദരിച്ചിരുന്നു.

Story highlights- TikTok users from Tanzania who were praised by PM Modi