ഇത് പുഷ്പയുടെ കുഞ്ഞാരാധകൻ; ‘ശ്രീവല്ലി’ ഗാനത്തിന് ചുവടുവയ്ക്കുന്ന കുരുന്ന്
പാട്ട് പ്രേമികളിൽ ആഹ്ലാദം നിറച്ചുകൊണ്ടാണ് അല്ലു അർജുൻ ചിത്രം പുഷ്പയിലെ ശ്രീവല്ലി ഗാനം പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തെ ഏറ്റടുത്ത ആരാധകർക്കിടയിൽ വലിയ രീതിയിൽ പ്രചാരം നേടിയതാണ് ചിത്രത്തിലെ ഗാനങ്ങളും. സിദ് ശ്രീറാമിന്റെ ശബ്ദത്തിലൂടെ പാട്ട് പ്രേമികൾ ഹൃദയത്തിലേറ്റിയ ഗാനത്തിന് നൃത്തച്ചുവടുകളുമായി എത്തിയവരും നിരവധിയാണ്, ഇപ്പോഴിതാ പുഷ്പയുടെ ഒരു ആരാധകനാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ കവരുന്നത്.
ടെലിവിഷനിൽ അല്ലു അർജുന്റെ ശ്രീവല്ലി ഗാനമെത്തുമ്പോൾ അതിന് ചുവടുകളുമായി എത്തുകയാണ് ഒരു കുരുന്ന്. അല്ലു അർജുന്റെ ഹുക്ക് സ്റ്റെപ് അതേപടി അനുകരിക്കാൻ ശ്രമിക്കുകയാണ് ഈ കുഞ്ഞാവ. ഇടയ്ക്കിടെ അല്ലു അർജുന്റെ സ്റ്റെപ്പുകൾ ടിവിയിലേക്ക് നോക്കി ആ സ്റ്റെപ്പുകൾ അനുകരിക്കാനുള്ള ശ്രമങ്ങളാണ് ഈ കുരുന്നുകൾ നടത്തുന്നത്. പുഷ്പയുടെ ഏറ്റവും കുഞ്ഞാരാധകൻ എന്ന അടിക്കുറുപ്പോടെയാണ് ഈ വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ഈ വിഡിയോയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read also: വെള്ളത്തിൽവീണ ആളുടെ ജീവൻ രക്ഷിച്ചത് നായയുടെ സമയോചിതമായ ഇടപെടൽ
അതേസമയം ദേവി ശ്രീപ്രസാദ് ആണ് പുഷ്പയിലെ ശ്രീവല്ലി ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികാ കഥാപാത്രമായെത്തുന്നത്. മലയാളി താരം ഫഹദ് ഫാസിലും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തിയിരുന്നു.
Youngest fan of Pushpa aka @alluarjun pic.twitter.com/GoFDFuN6ou
— Kaptan Hindustan™ (@KaptanHindostan) February 5, 2022
Story highlights: Toddler steps for allu arjuns srivalli song