വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് പ്രത്യേക പെർഫ്യൂമൊരുക്കി കമ്പനി; ഫ്രഞ്ച് ഫ്രൈസിന്റെ മണമുള്ള പെർഫ്യൂം താരമാകുന്നു

February 14, 2022

പ്രണയത്തിന് കണ്ണില്ല എന്ന് പറയാറുണ്ട്. അതുകൊണ്ടുതന്നെ പ്രണയദിനത്തിൽ അവരെ ആകർഷിക്കാൻ വേറിട്ട ആശയങ്ങളാണ് നിലവിലുള്ളത്. കാരണം, പ്രണയിതാക്കളുടെ ആഘോഷ ദിനമായ വാലന്റൈൻസ് ദിനത്തിൽ വ്യത്യസ്തമായ വിപണന തന്ത്രങ്ങളുമായി എത്തുന്നവർ നിരവധിയാണ്. ഇപ്പോഴിതാ,ഈ വാലന്റൈൻസ് ദിനത്തിൽ താരമാകുന്നത് ഫ്രഞ്ച് ഫ്രൈസ് മണമുള്ള പെർഫ്യൂം ആണ്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇഷ്ടപ്പെടുന്ന ഒന്നിന്റെ സുഗന്ധമാണ് ഈ പ്രണയദിനത്തിൽ ഒരു പെർഫ്യൂം കമ്പനി കുപ്പിയിലാക്കിയത്. വിചിത്രമായി തോന്നാം. പക്ഷെ സംഗതി സത്യമാണ്. ഐഡഹോ പൊട്ടറ്റോ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമായ ഒരു ലിമിറ്റഡ് എഡിഷൻ പെർഫ്യൂമാണ് ഫ്രൈറ്റ്സ് ബൈ ഐഡഹോ.

Read Also: ‘കല്യാണമാണേ..’- ആഘോഷമേളവുമായി ‘അർച്ചന 31 നോട്ട്ഔട്ട്’ സിനിമയിലെ ഗാനം

വാറ്റിയെടുത്ത ഐഡഹോ ഉരുളക്കിഴങ്ങിൽ നിന്നും അവശ്യ എണ്ണകളിൽ നിന്നും നിർമ്മിച്ചതാണ് ഈ പെർഫ്യൂം. 1.7 ഔൺസ് ക്രിസ്റ്റലിൻ ബോട്ടിലിലാണ് വിൽക്കുന്നത്.’ഐഡഹോ പൊട്ടറ്റോ കമ്മീഷൻ (IPC) ലോകത്തിലെ ഏറ്റവും അപ്രതിരോധ്യമായ സുഗന്ധങ്ങളിൽ ഒന്നായ ഫ്രഷ് ഫ്രഞ്ച് ഫ്രൈസ് വാലന്റൈൻസ് ഡേയ്‌ക്ക് കുപ്പിയിലാക്കി. ഇത് ഐ‌പി‌സിയുടെ വെബ്‌സൈറ്റിൽ മാത്രം ലഭ്യമായ പരിമിതമായ എഡിഷൻ സുഗന്ധമാണ്- പെർഫ്യൂമിന്റെ വെബ്‌സൈറ്റിൽ കുറിച്ചിരിക്കുന്നതിങ്ങനെയാണ്. എന്തായാലും സമ്മിശ്രമായ പ്രതികരണമാണ് ഈ പെർഫ്യൂം ബ്രാൻഡിന് ലഭിക്കുന്നത്.

Story highlights- Valentine’s Day special perfume that smells like French fries